താൾ:CiXIV267.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—33—

സഭയിൽ കൂടാരത്തിൽ പ്രവേശിച്ചപ്പോൾ സാക്ഷിയുടെപെ
ട്ടകത്തിന മെലുള്ള കൃപാസനത്തിങ്കൽനിന്ന രണ്ടുഖെരുബിക
ളുടെനടുവിൽനിന്ന തന്നോടസംസാരിക്കുന്ന ഒരുത്തന്റെ ശ
ബ്ദത്തെ അവൻകെട്ടു. അവൻ അവനോട സംസാരിക്കയും
ചെയ്തു. (2ശമുയെൽ) 6–ാമദ്ധ്യായം 2–ാമതവാക്യത്തിൽ ഖെ
രുബികളുടെനടുവിൽ വസിക്കുന്ന സൈന്യങ്ങളുടെ യഹോ
വായുടെ നാമമാകുന്ന നാമത്തിൽ അപേക്ഷിക്കപ്പെടുന്നതായു
ള്ള ദൈവത്തിന്റെ പെട്ടകത്തെ (സങ്കീൎത്തനം) 80–ാമദ്ധ്യാ
യം 1–ാമതവാക്യത്തിൽ ഖെരുബികളുടെ നടുവിൽ വസിക്കു
ന്നവനെപ്രകാശിക്കേണമെ! (മേപ്പടി) 99–ാമദ്ധ്യായം 1–ാമ
തവാക്യത്തിൽ യഹോവാ രാജ്യപരിപാലനം ചെയ്യുന്നു. ജന
ങ്ങൾ നടുങ്ങുമാറാകട്ടെ! അവൻഖെരുബികളുടെ നടുവിൽ വ
സിക്കുന്നു (സംഖ്യാപുസ്തകം) 16–ാമദ്ധ്യായം 46മുതൽ 48 വ
രെയുള്ള വാക്യങ്ങളിൽ ഒരുദിവസം യഹൂദന്മാരിൽവളരെജന
ങ്ങൾക്ക ഝടിതിയായി ഒരു ബാധ സംഭവിച്ചപ്പോൾ, അഹ
രോൻ ശീഘ്രമായിഓടിപ്പോയി, ആപെട്ടകത്തിനധൂപംകാട്ടി
ആരാധനചെയ്തതകൊണ്ട ആ ബാധ നിറുത്തപ്പെട്ടു എന്ന പ
റയെപ്പെട്ടിരിക്കുന്നു. (യോശുവാ) 3–ാമദ്ധ്യായം 2 മുതൽ 4 വ
രെഉള്ള വാക്യങ്ങളിൽ പ്രമാണികൾ പാളയത്തിൽകൂടികടന്ന
അവർ ജനങ്ങളോട കല്പിച്ചത എന്തെന്നാൽ, നിങ്ങൾനിങ്ങ
ളുടെ ദൈവമായ യഹോവായുടെ ഉഭയസമ്മതത്തിന്റെ പെ
ട്ടകത്തേയും അതിനെ ചുമക്കുന്ന ലേവിയക്കാരായ ആചാൎയ്യ
ന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലത്ത നിന്ന നിങ്ങ
ൾപുറപ്പെട്ട അതിന്റെ പിന്നാലെ പൊകണം. എങ്കിലും
നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുളം അകലം ഉ
ണ്ടായിരിക്കേണം. നിങ്ങൾ പൊകെണ്ടുന്ന വഴിയെ അറി
യേണ്ടുന്നതിന്ന അതിന്റെ അടുക്കൽ വരരുത. എന്തകൊ
ണ്ടെന്നാൽ; നിങ്ങൾ മുമ്പേ ൟ വഴിയെ കടന്നിട്ടില്ല എന്ന
കല്പിച്ചു. (മെപ്പടി) 3–ാമദ്ധ്യായം 11 മുതൽ 17 വരെ ഉള്ള
വാക്യങ്ങളിൽ ഇസ്രായെലർ കനാൻദെശത്തിലെക്ക പൊകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/41&oldid=188597" എന്ന താളിൽനിന്ന് ശേഖരിച്ചത്