താൾ:CiXIV267.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—32—

ഗ്രഹാരാധനം ആൎക്കും ചെയ്യെണ്ടാ എന്ന പറഞ്ഞിട്ടില്ല.

2–ാമത—ഞങ്ങടെ വേദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങ
ളെ അല്പമെങ്കിലും വായിച്ചറിയാതെ ഇതിൽനിന്ന ഭ്രഷ്ടരായ
ചിലരുടെ അടുക്കൽനിന്ന ഒന്നരണ്ട ശ്ലോകത്തെമാത്രം എഴുതി
പാഠംചെയ്തുംകൊണ്ട ഞങ്ങളെനൊക്കി വിഗ്രഹാരാധനംചെയ്യു
ന്നതശരിയല്ലെന്ന നീദുഷിക്കുന്നത ഒരിക്കലുംന്യായമല്ല.

3–ാമത—(പുറപ്പാടപുസ്തകം) 25–ാം അദ്ധ്യായത്തിൽ യഹോ
വാമോശയൊടുശിത്തീംമരംകൊണ്ട ഒരുപെട്ടിയെ ഉണ്ടാക്കെ
ണം അതിനെ മുഴുവനും ശുദ്ധപൊൻതകിടുകൊണ്ട പൊതിയെ
ണം അതിന്റെമീതെ ശുദ്ധപൊൻകൊണ്ട കൃപാസനത്തെയും
ഉണ്ടാക്കി ആ കൃപാസനത്തിന്റെ രണ്ടൊരങ്ങളിലും പൊന്ന
കൊണ്ട രണ്ടഖെരുബികളെന്ന വിഗ്രഹങ്ങളെ ഉണ്ടാക്കി ആ
പെട്ടിക്കകത്ത താൻ എഴുതി കൊടുത്ത സാക്ഷിപത്രത്തെ വെച്ച
എല്ലായ്പോഴും ആരാധനചെയ്വാനായി വിധിച്ചുഎന്ന പറയപ്പെ
ട്ടിരിക്കുന്നു. (മെപ്പടി) 35,36,37,40–ം അദ്ധ്യായങ്ങളിൽ
യഹോവാവിധിച്ചപ്രകാരംമോശ ഒരു ആവസത്തെ ഉണ്ടാക്കി
പെട്ടിയും കൃപാസനവും, ഖെരുബികളെന്ന വിഗ്രഹങ്ങളുംചെ
യ്ത പെട്ടിക്കകത്ത സാക്ഷിപത്രത്തെവെച്ച പ്രതിഷ്ഠചെയ്തു എ
ന്നുംഅന്നുതുടങ്ങി ആ പെട്ടകത്തിന്ന ആരാധനചെയ്തുവന്നു
എന്നും അതിന്ന ആചാൎയ്യമാരായിട്ട, അഹരൊനെയും അവ
ന്റെ സന്തതികളെയും തലമുറതൊറും നിയമിപ്പാൻ വിധിച്ചു
എന്നും ആ ആചാൎയ്യന്മാർ ചെയ്ത ആരാധനക്ക യഹൊവ സ
ന്തോഷിച്ച അനുഗ്രഹംചെയ്തവന്നുഎന്നും പറയപ്പെട്ടിരിക്കു
ന്നു. (പുറപ്പാടപുസ്തകം) 25–ാംഅദ്ധ്യായം 22–ാമത്തെ വാക്യ
ത്തിൽ കൃപാസനത്തിന്റെമേൽനിന്നും സാക്ഷിയുടെ പെട്ടിയു
ടെ മെൽനിൽക്കുന്ന 2 ഖെരുബികളുടെനടുവിൽനിന്നും ഇസ്രാ
യെൽ മക്കൾക്കായി ഞാൻനിന്നൊട കല്പിപ്പാൻഇരിക്കുന്ന സ
കലകാൎയ്യങ്ങളെയുംകുറിച്ച നിന്നൊട സംസാരിക്കയും ചെയ്യും
(എന്ന യഹോവ പറഞ്ഞു) (സംഖ്യാപുസ്തകം) 7–ാമദ്ധ്യായം
80–ാമതവാക്യത്തിൽ മോശ അവനോടു സംസാരിപ്പാനായിട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/40&oldid=188596" എന്ന താളിൽനിന്ന് ശേഖരിച്ചത്