താൾ:CiXIV267.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—34—

മ്പൊൾ വളരെപ്രവാഹിക്കുന്ന യൊൎദാൻനദിയെചെൎന്ന ഉ
ടനെ ആചാൎയ്യന്മാർ സാക്ഷിപ്പെട്ടകത്തെകൊണ്ട ഇറങ്ങിയ
പ്പൊൾ ആനദിരണ്ടായിപിരിഞ്ഞ വഴികൊടുത്തുഎന്നും സമ
സ്തജനങ്ങളുംയൊൎദാനെകടന്നതിരുന്നവരെ ആചാൎയ്യന്മാർ ആ
പെട്ടകത്തെ ചുമന്നുംകൊണ്ട ആനദിയുടെമദ്ധ്യത്തിൽ നിന്നു
എന്നുംപറയപ്പെട്ടിരിക്കുന്നു. (മെപ്പടി) 6–ാമദ്ധ്യായത്തിൽ,
യഹൊവാ വിധിച്ചപ്രകാരം ആചാൎയ്യന്മാർ സാക്ഷിപ്പെട്ടക
ത്തെചുമന്നുംകൊണ്ട യെറിഹൊനഗരത്തെ പ്രദക്ഷിണമായി
ചുറ്റിവന്നതിനാൽ ആ നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞ
താഴെ വിണുഎന്ന പറയപ്പെട്ടിരിക്കുന്നു. (മെപ്പടി) 7–ാമ
ദ്ധ്യായത്തിൽ ഒരുദിവസംഇസ്രായെൽജനങ്ങൾ യുദ്ധത്തിൽ
ശത്രുക്കൾക്ക തൊറ്റ ഓടിപ്പൊയത കൊണ്ട യൊശുവ മുത
ലായജനങ്ങൾ വളരെവ്യസനിച്ചുയഹൊവായുടെ പെട്ടകത്തി
നമുമ്പാകെ സാഷ്ടാംഗമായിനിലത്തിൽ വീണ സന്ധ്യവരെ
കിടന്നശത്രുക്കളെജയിപ്പാൻവരം പെറ്റു എന്ന പറയപ്പെട്ടി
രിക്കുന്നു. (1 ശമുയെൽ) 5–ം6–ം അദ്ധ്യായങ്ങളിൽഒരുപ്രാവ
ശ്യം ആസാക്ഷിപ്പെട്ടകത്തെ ഇസ്രായെൽകാരുടെ ശത്രുക്കൾ
എടുത്തകൊണ്ടപോയി തങ്ങടെദെവാലയത്തിൽ വെച്ചപ്പോൾ
അവിടെ ഇരുന്ന വിഗ്രഹം ആപെട്ടിക്ക മുമ്പാകെ വീണതല
വെറെ കൈവെറായിട്ട മുറിക്കപ്പെട്ടകിടന്നുഎന്നും ആനാടുക
ളൊക്കെയും മൂലവ്യാധികൊണ്ട ബാധിക്കപ്പെട്ടുഎന്നും ആയ്ത
കൊണ്ട അവർ ആപെട്ടകത്തെതിരികെ ഇസ്രായെൽ ക്കാരുടെ
അടുക്കൽ അയച്ചകളഞ്ഞു എന്നും, പറയപ്പെട്ടിരീക്കുന്നു (2.
ശമുയെൽ‌) 6–ാമദ്ധ്യായത്തിൽ‌ആപെട്ടകത്തെ ദാവീദ 30000
പെരൊടുകൂടിപൊയി ഒരു പുതിയ രഥത്തിന്മെൽ കയറ്റികൊ
ണ്ടുവരുമ്പൊൾ കാളകൾ ആപെട്ടകത്തെ എളക്കിയതകൊണ്ട
ആരഥത്തെ, സാരഥ്യംചെയ്ത,ഉസ്സാ, അഹിയൊ എന്ന ഈ
രണ്ടാളുകളിൽഉസ്സ, തന്റെ കയ്യിനെ നീട്ടി അതിനെ പിടിച്ചു എന്നും, അതുകൊണ്ട യഹൊവ അവനെകൊപിച്ചു കൊന്നു
കളഞ്ഞുഎന്നും, അതിനെകണ്ട ദാവിദഭയപ്പെട്ട യഹൊവയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/42&oldid=188598" എന്ന താളിൽനിന്ന് ശേഖരിച്ചത്