താൾ:CiXIV267.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—30—

47. ചൊദ്യം. ഒരു കല്ലിനെഒടച്ച അമ്മിയും, പടിയുമാ
ക്കി അതിന്റെമറ്റൊരു ഭാഗത്തെ ദൈവമായി ആലയങ്ങളി
ൽവെച്ച പൂജിക്കുന്നതശരിതന്നെയൊ?

(ഉത്തരം) കാതിൽധരിക്കുന്ന കുണ്ഡലംമുതലായ്തുകളും,
രാജാവിന്റെകിരീടവും, ഒരെപൊന്നുകൊണ്ടും, നവരത്നംകൊ
ണ്ടും ചെയ്യപ്പെട്ടതായിരുന്നാലും, കുണ്ഡലംമുതലായഅന്യാഭര
ണാദികൾക്കില്ലാത്ത ഒരുനൂതനമഹത്വം രാജകിരീടത്തിന്നവ
ന്നതുപൊലെയും, ഒരെമരത്തിൽതന്നെ ചിലഭാഗംവിറകായി
അടുപ്പിൽ തീക്കത്തിക്കയും, മറ്റൊരുഭാഗത്തിനാലുണ്ടാക്കിയ
സിംഹാസനത്തിന്ന ഒരുനൂതനമഹത്വം ഉണ്ടായതപൊലെയും,
മെൽചൊദിച്ചകല്ലുകളും ദൈവചിഹ്നങ്ങളായി ആലയങ്ങളിൽ
കയറി അഭിഷെകാദിസ്ഥാനക്രിയാവിശെഷം പെറ്റിരിക്കു
ന്നതകൊണ്ട ആചാരാദിഭയഭക്തിയൊടകൂടെ വണങ്ങിവരു
ന്നതശരിയായിട്ടുള്ളഉത്തമക്രിയകളാകുന്നു.

48. ചൊദ്യം. നിങ്ങൾവെച്ചപൂജിക്കുന്നവിഗ്രഹങ്ങളി
ൽ ദൈവംപരിപൂൎണ്ണനായിരിക്കുന്നുഎങ്കിൽ ആവിഗ്രഹങ്ങ
ൾ നിങ്ങളൊടസംസാരിക്കെണ്ടതും, നിങ്ങൾചെയ്യുന്നക്രിയ
കളെ കണ്ണകൊണ്ടെകാണെണ്ടതും, രഥങ്ങളിൽ നിങ്ങൾഎടുത്ത
കയറ്റാതെതാനെചെന്നകയറെണ്ടതും ആതെർമനുഷ്യന്റെ
പ്രയത്നംകൂടാതെദൈവശക്തികൊണ്ടനടക്കെണ്ടതുമാണ? അ
ങ്ങിനെഇല്ലാത്തവിഗ്രഹങ്ങളെ ദൈവമാണെന്ന പൂജിക്കുന്ന
തനിങ്ങടെഅജ്ഞാനമല്ലയൊ?

(ഉത്തരം) 1–ാമത—സൎവ്വസാക്ഷിയായിരിക്കുന്ന ൟശ്വര
ന്റെ അടുക്കൽ ഞങ്ങടെഭക്തിയെ മനം, വാക്ക, ക്രിയകൊണ്ട
വെളിവായി കാണിച്ച നിത്യസാമ്രാജ്യത്തെ അടയണമെ
ന്നല്ലാതെ വിഗ്രഹങ്ങൾഞങ്ങളൊടസംസാരിക്കുമെന്നൊ, അ
തുകൾതാനായിനടന്നരഥത്തിൽകയറിനടത്തിക്കുമെന്നൊ,കരു
തിപൂജിക്കുന്നതല്ല.

2–ാമത ഇപ്രകാരം യാതൊരുമതക്കാരെങ്കിലും അവരവ
ർ വിശ്വസിച്ച തൊഴുതുവരുന്നയാതൊരുദൈവമെങ്കിലും, പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/38&oldid=188594" എന്ന താളിൽനിന്ന് ശേഖരിച്ചത്