താൾ:CiXIV266.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ടുന്നു— ചൊല്ലെണമിതുംതുടൎന്നെന്നുകെട്ടതുനെരംചൊല്ലിനാനെ
ങ്ങളുടെസ്വൎഗ്ഗസ്ഥപ്രിയതാതദൈവമെഭവാത്മനന്തിരിച്ചുഞങ്ങളു
ടെഅത്രയുമല്ലതവരാജ്യെഞങ്ങളെചെൎത്തുനിന്തിരുമക്കളായി
നിനച്ചുതവഹിതമെന്നതിൻ കീഴമൎന്നുനടപ്പാൻപുതുഭാവംതന്ന
തുഭവൽകൃപാസമ്പത്തിന്നതിശയം— എങ്കിലുംമനസ്ഥൈൎയ്യംഞ
ങ്ങൾ്ക്കിന്നിയുംപൊരാചഞ്ചലംപലവിനിയുണ്ടുമാനസാന്തരെഅ
ത്രയുമല്ലപൂൎവ്വജനകജനനിമാരസ്മാകമാദാംഹവ്വഎന്നൊരെവ
ഞ്ചിച്ചവൻ ജീൎണ്ണസൎപ്പമാംപിശാചെങ്ങളെദിനന്തൊറുമൊരൊ
ന്നുകൊണ്ടുപരീക്ഷിക്കുന്നുപുനരപിലൌകികന്മാരുംവാചാ ക
ൎമ്മണാ വഴിതെറ്റിച്ചീടുവാൻനൊക്കിക്കൊണ്ടുപാൎക്കുന്നു കൃപാ
നിധെഇങ്ങിനെആകമൂലംഞങ്ങൾസാദ്ധ്വസംപൂണ്ടുനിൻപാദാ
ന്തികെചെൎന്നുവണങ്ങിഞങ്ങളുടെദുഷ്പരീക്ഷകന്മാരെവിട്ടീടാ
യ്കെന്നുഞങ്ങൾമുറ്റും യാചിച്ചുമനഃതാഴ്മയാചൊദിക്കുന്നുനെരത്രെ
ഞങ്ങൾ കൂടക്കൂടവഞ്ചകവാക്യമൊരൊന്നുകെട്ടുതവ കനിവുംഭ
വാനയും കല്പനാചാരങ്ങളും നിശ്ചലം കരുതാതെദുഷ്പരീക്ഷയി
ൽഞങ്ങൾഞങ്ങളെത്തന്നെതള്ളിക്കൊടുക്കുന്നതുപൊലെയിരി
ക്കമൂലമിനിഅധികഗുണമെതുംനൽകാതെപരീക്ഷയിൽപ
തിഞ്ഞുമുങ്ങിനശിച്ചീടുവാൻവിട്ടാലതുപെരികന്യായമതിനി
ല്ലസംശയമെതുംഎങ്കിലുംപരീക്ഷകളഖിലംഞങ്ങൾ്ക്കായിവ
മ്പൊടു ജയിച്ചയെശുക്രിസ്തന്നിമിത്തമായി ഞങ്ങളിൽകനിവുറ്റു
നിന്തിരുവടിഞങ്ങൾ ധൈൎയ്യസ്ഥൈൎയ്യാദിപൂണ്ടുനിന്നൊടു പ്രാൎത്ഥി
ച്ചെതിരിട്ടെങ്ങൾ പരീക്ഷകളെല്ലാമെജയിച്ചുകൊണ്ടീടുവാൻ
തവാത്മാവുനല്കീടെണമെബലമെന്നിതിൻപൊരുളാകും— എഴാം
പ്രാൎത്ഥനാശെഷമുള്ളതുമമഹൃദിബൊധിപ്പിക്കെണമെന്നുകെ
ട്ടുവൈദികൻചൊന്നാൻ— ദൊഷത്തെനീക്കിരക്ഷിക്കെണമെ
യെന്നുള്ളതാമെഴാം പ്രാൎത്ഥനായെന്നുകെട്ടുചൊദിച്ചീടിനാൻ—
ദൊഷമെന്നുള്ളതെന്തു കെൾ്ക്കെണമതിൽനിന്നുകൎത്താവുനീക്കി
രക്ഷിക്കെണമെന്നുള്ളതെന്തു— ദൈവപുത്രന്മാരായിത്തീൎന്നപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/96&oldid=194992" എന്ന താളിൽനിന്ന് ശേഖരിച്ചത്