താൾ:CiXIV266.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടുമെകാട്ടീടാതെ- അധികമധികമായി മനുഷ്യർ പാപത്തിങ്കൽ മ
യങ്ങിവീണുമുങ്ങി നശിപ്പാറാക്കീടുന്നു അല്ലാതെ മനുഷ്യന്മാർ
പാപത്തിൽ നിന്നു തെറ്റി നല്ലാശലഭിപ്പതിന്നെങ്ങിനെ ബലമു
ണ്ടാമെന്നുള്ളതൊരെടത്തും നിങ്ങൾ്ക്കുള്ളാമ്നായങ്ങൾ എങ്ങാനും പ
റഞ്ഞുകെൾ്ക്കുന്നതില്ലൊരിക്കലും - ഒടുക്കം സുകൃതികൾ്ക്കുണ്ടാകും ഭാഗ്യ
മതും നശിക്കും ദുഷ്കൃതികൾ ലഭിക്കുന്നതിഭാഗ്യവും ഇന്നവയെന്നു ഹി
ന്തുവെദത്തിൽ കാണായ്കയാൽ എങ്ങിനെ അതു സത്യവെദമാ
യ്വന്നു കൂടും- ഹിന്തുവെദത്തിൽ വിളങ്ങാതന്യായങ്ങളിവ ക്രീസ്തീയ
വെദത്തിങ്കൽ നന്നായി വിളങ്ങുമൊ- ക്രീസ്തീയനതിനുടനുത്തരം
ചൊന്നാനതെസുസ്ഫുടം വിളങ്ങുന്നൂ സൂക്ഷിച്ചു കെൾ്ക്കുമെങ്കിൽ ക്രമ
ത്താൽ ഭവാനതു ഗ്രഹിക്കായ്വരുന്നൂനം- ഏകദൈവത്തിൽ മഹത്വ
ത്തെ ഉദ്ദെശിച്ചെന്തുതാപകം വെദം വെളിപ്പെടുത്തുന്നത് ചൊല്ക
കെട്ടാലും സ്വഭാവസൽഗുണങ്ങൾ തദ്‌ലക്ഷണം കീൎത്തിതനാദൌ
പ്രവൃത്തിച്ചവ എന്നിതെല്ലാമ്പെൎത്തു നാമറിവതിന്നെത്രെയും തെളി
വായി ക്രീസ്തീയ വെദമതി തെളിവായി കാണിക്കുന്നു- ദൈവത്തി
ൻ സ്വഭാവ സൽഗുണങ്ങളെന്നതെന്തുകെളെങ്കിലെല്ലാറ്റിനുമാ
ദി കാരണാനായി ആദ്യന്തഹീനനാകുമാത്മാവാകുന്നീതവൻ എ
പ്പൊഴും ഇരിപ്പവനെന്നതു കാണിക്കുന്നു- ഏകദൈവമാമിവ
നാത്മാവെന്നല്ലൊ ചൊല്ലികെൾ്ക്കെണമിനിക്കാത്മാവെന്നുള്ള
തെന്തെന്നിപ്പൊൾ-അളവില്ലാത ബുദ്ധിയുള്ള വസ്തുതാനാത്മാവാ
കയാലെല്ലാറ്റെയുമറിവാനുള്ള ബുദ്ധി ഉണ്ടെന്നു ചിന്തിക്കുന്നതെ
ന്നിയെ അവന്തനിക്കിന്നിന്ന രൂപമെന്നുതിനെപ്പാന്തു നീയെണ്ടാ-
ബിംബ സെവകനതു സത്യമെന്നിരിക്കിലും ആ മഹാദൈവത്തി
ന്നു സദൃശമാകും വണ്ണം രൂപങ്ങൾ തീൎത്തുവെക്കാമെന്നെങ്ങൾ പൂ
ൎവ്വികന്മാർ വ്യാകുലഹീനം പറഞ്ഞിരുന്നു പണ്ടെ തന്നെ- ക്രീസ്തീയ
ൻ ചൊന്നാനവരങ്ങിനെ പറഞ്ഞതുമെത്രയും മത്സരവും തെറ്റു
മെന്നതെ വെണ്ടു രൂപങ്ങളെതുവിധമായാലുമവ മഹാദൈവസാ
ദൃശ്യം ചെറ്റുമുള്ളവ ആയീടുമൊ ഇപ്പൊഴും നിങ്ങൾ നാശമുള്ളതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/9&oldid=195141" എന്ന താളിൽനിന്ന് ശേഖരിച്ചത്