താൾ:CiXIV266.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വും പുനരപി തന്നുടെ ശുശ്രൂഷക്കാൎക്കുണ്ടാകും ഭാഗ്യമതും ഇങ്ങി
നെ എല്ലാം കാട്ടിത്തരുന്ന സത്യവെദം ചെമ്മെ താനരുളിച്ചെ
യ്തതിനാൽ അതിസ്ഫുടം തന്നെത്താൻ വെളിപ്പെടുത്തീടിനാൻ
മഹൊന്നതൻ - എന്നതു കെട്ടു പ്രതിമാൎച്ചകനുരചെയ്തു ഞങ്ങ
ൾ്ക്കും വെദാദിശാസ്ത്രങ്ങളുണ്ടറിവാനായി തങ്ങൾ തങ്ങൾ്ക്കു ചൊന്നവഴി
യിൽ നടന്നീടിൽ വന്നീടും ഊൎദ്ധ്വഗതി എന്നു നിൎണ്ണയിക്കുന്നു നിങ്ങ
ൾ്ക്കെങ്ങിനെ അതുകൊണ്ടുതൊന്നുന്നു തവ ചിന്തിതമതിനെ കൊ
ണ്ടെങ്ങിനെ മഹാമതെ- നെരിനും കളവിനും വ്യത്യാസമില്ലെ
ന്നതൊ നെരുകെടതിലുറച്ചൂൎദ്ധ്വലൊകത്തു പൊമൊ അങ്ങി
നെ വരായ്കയാൽ ഉന്നതനരുൾ ചെയ്ത സന്മാൎഗ്ഗെ നടന്നീടിൽ ചെന്നീ
ടാം ഊൎദ്ധ്വലൊകം അല്ലായ്കിൽ അതഃപതനം വരുമെന്നെ വെ
ണ്ടു- കില്ലില്ലമറ്റെ മാൎഗ്ഗമെല്ലാമെ നെരെല്ലെതും - സത്യവെദമെ
ന്നെന്തുകള്ള വെദമെന്നെന്തു സത്യമായറിവതിനെപ്പെരുമുര ചെ
യ്ക- എതൊരു വെദം ദൈവമഹത്വം വിശുദ്ധിയും നീതിയും പ്രീതി
യുമെന്നിവറ്റെ തെളിയിച്ചു മാനസാന്തരപ്പെട്ട മാനുഷവൃന്ദം മുറ്റും
മെലുലു കത്തു ചെരും വഴിയെ കാണിക്കുന്നു അതിന്നു സത്യ വെദ
മെന്നു ചൊല്ലുന്നു നാമം മതി മാതായുള്ളൊവെ മനസി ധരിച്ചാലും-
എന്തിനു ഹിന്തുവെദം കള്ളമെന്നിഹ നിങ്ങൾ ചിന്തയിലുറച്ചുര
ചെയ്യുന്നിതെന്നു കെട്ടു കിഞ്ചന കലങ്ങാതെ വൈദികനുര ചെയ്തു-
ഹിന്തുവെദത്തിന്നുള്ള കൈതവം കെട്ടുകൊൾ മഹത്വമുള്ള ദൈ
വത്തിൽ വിശുദ്ധിക്കും പിന്നെ മഹത്വത്തിന്നും തന്റെ നീതിക്കും
സ്നെഹത്തിന്നും കൊള്ളരുതാത്ത കള്ളമൊള്ളൊക്ക നിറകയാൽ
കള്ളവെദമെന്നെങ്ങൾകില്ലെന്നി ഉരെക്കുന്നു- നിങ്ങൾ സെവി
ച്ചു പൊരും ദെവകൾ പ്രവൃത്തിച്ച കന്മഷങ്ങളുമന്യായങ്ങളുന്നൊ
ക്കി പാൎക്ക- ഇത്തരം പ്രവൃത്തികളെപ്പൊഴെങ്കിലും പരിശുദ്ധനാം
ദൈവത്തിന്നു തക്കവയായീടുമൊ- അത്രയുമല്ല മനുഷ്യർ ചെ
യ്ത പാപന്തീൎപ്പാൻ തക്കതുമവൎകളെ സൽഗുണീകരിപ്പതും ഇത്ത
രം ലഭിപ്പതിന്നൊത്തവയൊന്നും ഹിന്തുസല്പഥമെന്ന വെദമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/8&oldid=195143" എന്ന താളിൽനിന്ന് ശേഖരിച്ചത്