താൾ:CiXIV266.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവൻ ശ്വാസമിത്തരമൊന്നും ചെറുതില്ലാത രൂപങ്ങളെ വെച്ചവ
ദൈവത്തിന്നു ഭാവനക്കായ്ക്കൊണ്ടെന്നു ജപിച്ചാലതു ദൈവനി
ഷിദ്ധമായ പാപം- ബിംബസെവകനെങ്കിൽ നിങ്ങൾ്ക്കുള്ളാന്മായ
മീ ഉന്നത ദൈവസെവെക്കെണ്ടിനെ ചൊല്ലീടുന്നു- കെട്ടാലുമവനാ
ത്മാവാകയാൽ വണങ്ങുന്നൊർ ചെൎത്തു കൈകൂപ്പീ നമസ്കരിച്ചു
നാവിനാലെ ഒന്നുരണ്ടൊരു മന്ത്രം ചൊല്ലിയാൽ മതിയെന്നു തങ്ങ
ളിൽ വണങ്ങീടെണമെന്നു സത്യവെദൊക്തമെറ്റം സ്പഷ്ടമെ
കാണിക്കുന്നു- ദൈവത്തിൻ ഗുണങ്ങളും ലക്ഷണങ്ങളും സത്യ
വെദമെന്നതു നമുക്കറിയിച്ചീടുന്നുണ്ടൊ- ക്രിസ്തീയ നതെപുന
രെങ്ങിനെയെന്നാല വനാദ്യന്തഹീനൻ മാറാത്തവനും സൎവ്വജ്ഞ
നും അലവില്ലാത ജ്ഞാനം വിശുദ്ധി നീതിസത്യം സ്നെഹവുമലിവു
മുള്ളവനും സൎവ്വശക്തൻ സൎവ്വവ്യാപിയുമെന്നു ചൊല്ലുന്നു- സത്യ
വെദം കെളെന്നു കെട്ടു ബിംബസെവകൻ ചൊദ്യം ചെയ്തു- ആ
ദ്യന്തമില്ലാതവനെന്നതിനൎത്ഥമെന്തു കെൾ്ക്കെണമിനിക്കെന്നു കെ
ട്ടു വൈദികൻ ചൊന്നാൽ- തുടക്കമൊടുക്കവും പിറപ്പുമ്മരിപ്പു മി
ല്ലിരിപ്പൊനെന്നെന്നെക്കും തത്സ്വഭാവവാൻ കൎത്താ- ആദ്യന്തമി
ല്ലാതവനെന്നു ചൊന്നതുമ്പൊരുൾ കെട്ടു വിഗ്രഹസെവി പിന്നെ
യും ചൊദ്യം ചെയ്തു- അതിനെ അറിഞ്ഞിരുന്നാലെന്തു ഫലം നമു
ക്കധുനാ പറയെണമതുമെന്നൊടു ഭവാൻ എന്നെക്കും സഹാ
യിച്ചു- നിത്യ സൌഭാഗ്യം തരുമെന്നതു പൊലെ തന്നെ ദുഷ്ടൎക്കു
നിത്യശിക്ഷ കഴിപ്പാൻ കഴിവുണ്ടു- മാറാത ദൈവമെന്നു പറ
ഞ്ഞു കെട്ടു മുമ്പെതെറു മാറതിന്നൎത്ഥം കൂടവെ പറഞ്ഞാലും- കെ
ട്ടാലുമെങ്കിൽ നിജമഹത്വം കൃപാശക്തി ശുദ്ധചിത്തവും പരിപൂ
ൎൺനമായിരിക്കയാൽ എപ്പൊഴുമവ മാറിപ്പൊകാത പ്രകാരമായ്സു
സ്ഥിര ക്രമമിരുന്നീടുന്നു തന്നിൽ തന്നെ- അങ്ങിനെ ഇരിക്കയാലാ
മഹൊന്നതൻ നമുക്കൊന്നിനെയൊന്നു വിരൊധിക്കുന്ന വഴിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/10&oldid=195139" എന്ന താളിൽനിന്ന് ശേഖരിച്ചത്