താൾ:CiXIV266.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളെ എന്നുമെ കാണിക്ക ഇല്ലെന്നതൊദൃഢമല്ലൊ- സൎവ്വജ്ഞ
നെന്നുള്ളതിനെന്തൎത്ഥമുളവാകും നെരത്തെ പറഞ്ഞാലും കെ
ൾ്ക്കെണമിനിക്കതും- കെട്ടാലുമെങ്കിൽ പരലൊക ഭൂലൊകങ്ങളി
ൽ കെട്ടുകാണുന്ന വസ്തുസൎവ്വവുമവറ്റിന്റെ നന്മതിന്മകളെയും
കഴിഞ്ഞുള്ളവറ്റെയും ഇന്നുള്ളതഖിലവും വരുവാനുള്ളവയും ആ
കവെ ദൃഢമറിഞ്ഞീടുവൻ വിശെഷണ- മാനുഷരുള്ളിൽ ചിന്തി
ച്ചീടുന്നതഖിലവും ചൊല്ലുന്ന വചനങ്ങൾ ചെയ്യുന്ന പ്രവൃത്തിക
ളൊന്നൊഴിയാതെ അവൻ സന്നിധൌ വെളിവത്രെ- സൎവ്വവുമവ
നറിഞ്ഞീടുകമൂലമാരും തങ്ങളിലുള്ള പാപം മറച്ചുവെച്ചു കൊ
ണ്ടു ദൈവത്തെ വഞ്ചിക്കാമെന്നൊൎക്കരുതൊരിക്കലും- അളവി
ല്ലാത ജ്ഞാനമുള്ളവനെന്നതിന്റെ പൊരുളും കെൾ്ക്കെണമെന്നി
നിക്കു മഹാമതെ-കെട്ടാലുമെങ്കിലവൻ സകലകാൎയ്യങ്ങളും
പാട്ടമെന്നിയെ കുറവില്ലാത ബുദ്ധിയൊടെ നെരെ താനറിയു
ന്നിതതിന്റെ പൊരുളെന്നു കെട്ടാലുമതു മൂലമവനെ ആശ്രയി
ച്ചു സന്മാൎഗ്ഗാചാരികളായുള്ളൊരെ രക്ഷിപ്പാനും നിൎമ്മൎയ്യാദക്കാ
രെ നന്നായി ശിക്ഷിപ്പാനും വെണ്ടുന്നതെല്ലാമവനറിയുന്നതു മൂലം
നാമവന്തന്നെ അഞ്ചി ആശ്രയിപ്പതു ഭാഗ്യം- എങ്കിലൊ ദൈവം
പരിശുദ്ധനെന്നുള്ളതെന്തെന്നെന്നൊടു വാത്സല്യമായി നീയു
മുര ചെയ്ക- പറയാമെങ്കിലവനഖില പാപങ്ങളെ നിഖിലാ ശുദ്ധി
കളെ നിയതം പകക്കയും സുകൃതം വിശുദ്ധിയെന്നിവറ്റെ സ്നെ
ഹിക്കുന്നതതിന്നു സാക്ഷികൾ തൻ കല്പനാവാഗ്ദത്തങ്ങളവനാ
ൽ കൃതകൎമ്മങ്ങളുമെന്നിവന്തന്നെ- നാമവനെന്നപൊലെ വിശു
ദ്ധരായീടുവാനാമയ ഹീനം സത്യവെദന്തനങ്ങരുളിനാൻ- നീതി
യുഌഅവൻ ദൈവമെന്നതിന്നെന്തൊരൎത്ഥം ബൊധിക്കുമാറു
പറയെണമിന്നെന്നൊടതും- എങ്കിലൊ പാപത്തിന്നു തക്കശിക്ഷ
കളെയും പുണ്യത്തിന്നൊത്ത ഫലങ്ങളെയും കല്പിപ്പവനെന്നു
ള്ളത്തിന്നൎത്ഥമെന്നതും വന്നു കൂടും ഒന്നാമതവനിഹ ലൊകത്തി
ൽ തന്റെ നീതിചെമ്മെ ശൊഭിക്കുമാറു പാരുഷ്യമായ ചില പഞ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/11&oldid=195138" എന്ന താളിൽനിന്ന് ശേഖരിച്ചത്