താൾ:CiXIV266.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ങ്ങൾ വ്യാധികളും വന്മാരിപെരുങ്കാച്ചലെന്നിവ വരുത്തികൊ
ണ്ടിങ്ങിനെ ശിക്ഷ ചെയ്തു മാനുഷജാതികളെ നന്നാക്കി കൊൾ്വാ
ന വന്താനിഹമുറ്റും നൊക്കി കൊള്ളുന്നു പരലൊകെ ദുൎമ്മതികളെ
അവനെന്നെക്കും ശിക്ഷിക്കയും നിൎമ്മലന്മാരെ നിത്യഭാഗ്യത്തിൽ
കൈക്കൊൾ്കയും എന്നിവ നടത്തിക്കുമതു കാരണമവന്തന്നെ എറ്റവും ഭ
യപ്പെട്ടു കൊൾ്വതെ ഗുണം- സത്യമുള്ളവൻ ദൈവമെന്നതിന്നൎത്ഥ
മെന്തു ചിത്തത്തിലതും ഗ്രഹിപ്പതിനുണ്ടാശമമ- താനരുൾ ചെയ്ത
തെല്ലാം കുറവുകൂടാതെ താനാകവെ നിവൃത്തിക്കുമെന്നുള്ളതതി
ന്നൎത്ഥം- ആകയാൽ ഭയത്തിന്നായാകാത ജനങ്ങൾ്ക്കു ഘൊരമാ
യ്പറഞ്ഞതും നല്ലവൎക്കാശ്വാസാൎത്ഥമ്മൊദെന പറഞ്ഞതും ചെതസി
നിരൂപിച്ചു കള്ളത്തെ ഉപെക്ഷിച്ചു സത്യത്തെ കൈക്കൊ
ണ്ടതു നന്നായി സ്നെഹിച്ചു കൊൾ്കെന്നതു വെണ്ടുന്നതു സ്നെഹവുമ
ലിവുമുള്ളവനീ ദൈവമെന്നു താവകമൊഴിയെന്തു ചൊയ്കതിന്ന
ൎത്ഥം കൂടെ- കെളവനെല്ലാവൎക്കും നല്ലതുമാത്രം ചെയ്വാൻ ചെത
സി പ്രിയനന്ദനനായ ലൊകപാലപാലനാം യെശുക്രീസ്തനെയിങ്ങു ത
ന്നു- സത്യമായനുതപിച്ചവനിൽ വിശ്വസിക്കും സത്യതല്പരന്മാ
രൊടെല്ലാം താൻ ക്ഷമിച്ചു തൻ നിത്യഭാഗ്യത്തിന്നവകാശിക
ളാക്കികൊണ്ടും അനുതാപത്തിന്നിട നല്കിയും പാപികൾ്ക്ക പെരിക
ശ്ശാന്തനായിസ്സമയം നല്കീടുന്നു- ആകയാൽ എല്ലാവരും രക്ഷിക്ക
പ്പെടുകയിലാശഅമ്മഹാ ദൈവന്തന്നുള്ളിലിരിക്കവെ മാനുഷ
നെവൻ കെട്ടുപൊകുന്നിതെന്നാലതു മാനുഷന്തന്റെ സ്വന്തകുറ്റ
മെന്നതെ വരും- സൎവ്വ വല്ലഭൻ ദൈവമെന്നതിനെന്തൊരൎത്ഥം
കൈതവഹീനം പറയാമതും കെട്ടുകൊൾക- വെണ്ടുന്നതെല്ലാം
പരലൊക ഭൂലൊകങ്ങളിൽ താന്തന്നെ വെറെ തുണ കൂടാതെ
ചെയ്വൊനെന്നും തന്നാൽ സാധിച്ചീടാത്ത കാൎയ്യമില്ലൊന്നുമെ
ന്നും എല്ലാം വിഘ്നവും നീക്കി രക്ഷിപ്പാൻ പ്രാപ്തനെന്നും ഇങ്ങിനെ
യുള്ളതെല്ലാ മടങ്ങുമതിലൎത്ഥമെന്നതു മൂലമവന്തന്നെ ധ്യാനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/12&oldid=195136" എന്ന താളിൽനിന്ന് ശേഖരിച്ചത്