താൾ:CiXIV266.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ച്ചു ഭക്ത്യാതന്തിരുവടി തന്നൊടൎത്ഥിച്ചു കൊൾകനല്ലു- സംശയം മ
നഃകാമ്പിൽ കിഞ്ചനമിഞ്ചീടാതെ സൎവ്വവ്യാപകനെന്നൊസമ്പൂ
ൎണ്ണനെന്നൊ ഭവാൻ ദൈവത്തെക്കൊണ്ടു ചൊന്നെതെന്തതിന്നൎത്ഥ
മുള്ളു സൎവ്വവസ്തുക്കൾക്കും താൻ ദൂരമല്ലാതവണ്ണം സൎവ്വവല്ലഭനെ
റ്റമടുത്തു സ്വസാമൎത്ഥ്യം സൎവ്വവസ്തുക്കളിലും കാട്ടുന്നെന്നുള്ളതത്രെ
സൎവ്വവ്യാപകനെന്നു ചൊന്ന നാമത്തിന്നൎത്ഥം- തൂണിലും തുരു
മ്പിലും ദൈവമുണ്ടെന്നു ഞങ്ങളെവരുമറിയുന്നു ചൊല്ലുമവ്വണ്ണ
മുണ്ടു. അങ്ങിനെ നിങ്ങൾ ചൊല്ലീടുന്നതുമഹൊന്നതന്തന്നുടെ മഹി
മെക്ക കൊള്ളുകയില്ലതെല്ലും ഭൂമിയുമതിലുള്ളതാകവെ മഹൊ
ന്നതൻ പാദപീഠത്തിങ്കീഴെന്നിങ്ങിനെ ചൊല്ലുന്നതുതൻ മഹിമെ
ക്കു കൊഌഉമെന്തതെന്നാകിൽ കെൾക്കവാനന്തൻ സിംഹാസം
ഭൂമിതൻ പാദപീഠം- തൂണിലും തുരുമ്പിലും മറ്റുള്ളതെല്ലാറ്റിലു
മാകവെ നിറഞ്ഞവൻ ദൈവമെന്നൊൎത്തു ഞങ്ങൾ സൎവ്വസൃഷ്ടി
കളെയും വണങ്ങാമെന്നൊൎക്കുന്നു കെവലമതു വൃഥാകാൎയ്യമെ
ന്നായീടുമൊ- അങ്ങിനെ നിങ്ങൾ നിനെച്ചീടുരുതെഅഹൊ വൃഥാ
തന്മഹിമാനമെല്ലാദിക്കിലും കാണ്കമൂലം നല്ലതുനിങ്ങളെല്ലാവിടെ
ത്തുമവന്തന്നെ നന്നായി വണങ്ങെണമെന്നതെ ന്യായമുള്ളു ഗെ
ഗത്തിലിരുന്നാലും പുറത്തു നടന്നാലും കൊളെ ദൈവത്തെ ഭജി
ച്ചീടാമെന്നതിന്നായി കാണുന്ന വസ്തുവെല്ലാം നിങ്ങളെയുണൎത്തു
ന്നിതാകയാലവനെയല്ലാതെ മറ്റാരുതന്യം- ഇന്നയൊളവും ഞ
ങ്ങൾ ശിവനും ബ്രഹ്മവിഷ്ണു എന്നുള്ള മൂൎത്തികളെ ഭജിച്ചതാ
കായ്മയൊ- ആകായ്മ തന്നെ മുറ്റുമതിനു മൂലംകെൾ നാമെക
നെ മാത്രം താണുവണങ്ങീടുന്നെരം സൎവ്വജ്ഞൻ സൎവ്വശക്ത
ൻ വിശുദ്ധനെന്നു നിജനാമത്തെ ഹൃദിനണ്ണീ വണങ്ങീടുകമൂലം
നിങ്ങൾ വന്ദിച്ചു വരും ബ്രഹ്മാദിമൂൎത്തികൾ്ക്കു നിൎണ്ണയമില്ല സൎവ്വജ്ഞ
ത്വാദിലലക്ഷണങ്ങൾ- അറിവും വിശുദ്ധിയും നീതിയും കെട്ടുമണ്ണും
വനിതാ പൊന്നാശയാ മയങ്ങിനടന്നവർ എന്നല്ലൊ നിങ്ങൾക്കു
ള്ളഗ്രന്ഥങ്ങൾ കാണിക്കുന്നു- തന്മൂലമവർകളെ ദെവന്മാരെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/13&oldid=195134" എന്ന താളിൽനിന്ന് ശേഖരിച്ചത്