താൾ:CiXIV266.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ള്ളനിശ്ചയത്തൊടെ നിശ്ചലം പ്രാൎത്ഥിപ്പതു വിശ്വാസത്തൊടുള്ള
തു— ക്രിസ്തനാമത്തിൽ പ്രാൎത്ഥിക്കെന്നതെങ്ങിനെയതുംപെൎത്തുചൊ
ല്ലെന്നുകെട്ടുചീൎത്തകൌതുകംചൊന്നാൻ— പാപികളായനമുക്കാക
വെ യെശുക്രിസ്തൻവാരാതെവെണ്ടുമെല്ലാനന്മയുംഭാഗ്യമിവസ
മ്പാദിച്ചതുമൂലംനാമവൻപെട്ടപാടും നമുക്കുവെണ്ടിച്ചെയ്തപരി
ഹാരവുമെല്ലാംവിശ്വാസത്തൊടെഹൃദികരുതിയവന്തന്നെചി
ത്തത്തിൽനിരൂപിച്ചു പ്രാൎത്ഥിച്ചുകൊൾ്കവെണ്ടു— ദൈവപാദാന്തി
കെനാംവീണതുവരങ്ങളെ ആകാംക്ഷയൊടുചൊദിച്ചീടെണ്ടു
ചൊല്ലീടുക— നമ്മുടെയാത്മാദെഹമെന്നിവറ്റിന്നതക്കനിൎമ്മലവരങ്ങ
ളെല്ലമെന്നുധരിച്ചാലുംഇതിനുനാം ചെയ്യെണ്ടും പ്രാൎത്ഥനാക്രമ
മാകപ്പരമയെശുചൊന്നപ്രാൎത്ഥനാ കാണിക്കുന്നു— എങ്കിലൊ
ചൊല്ലീടെണം പ്രാൎത്ഥനയതുംകൂടഎൻചെവികളിൽഹൃദയത്തി
ങ്കലെശുമാറുകെട്ടാലുമെങ്കിലഹൊപ്രാൎത്ഥനാ കൎത്താവിന്റെ
തെത്രയുംമഹദൎത്ഥമുൾക്കൊണ്ടമഹാവാക്യം—

സ്വൎഗ്ഗത്തിൽ ഞങ്ങൾ്ക്കുള്ളൊരപ്പനെനിന്റെനാമംവിശുദ്ധീ
ഭവിക്കണം വരികനിന്റെരാജത്വം— നിൽഹിതംസ്വൎഗ്ഗത്തെന്ന
പൊലെആകീഭൂമിയിൽ— ഇന്നിങ്ങുവെണ്ടുന്നൊരാഹാരവുംതരെ
ണമെ— ഞങ്ങളും കടക്കാരിൽ ക്ഷമിക്കുന്നതുപൊലെഞങ്ങളിൽ
കടങ്ങളെആകെവിട്ടരുളുക— ഒരൊരൊപരീക്ഷയിൽഞങ്ങളെ
കടത്താതെദൊഷത്തിൽനിന്നെങ്ങളെഉദ്ധരിക്കയുംവെണം—
—രാജത്വം ബലം തെജസ്സുംനിണക്കിവസദാ— ഇത്യെവം‌യെശു
ക്രിസ്തൻതാന്തന്നെനമുക്കിങ്ങുമുഖ്യമായിപ്പഠിപ്പിച്ചപ്രാൎത്ഥനയാ
കമൂലംകൎത്തൃപ്രാൎത്ഥനായെന്നുപെരിതിനുണ്ടായ്വന്നുചൊൽക്കൊ
ണ്ടതിതുനമുക്കെത്രയുംമുഖ്യമത്രെ—

൧൨. അദ്ധ്യായം

കൎത്തൃപ്രാൎത്ഥനാവാക്യം ചൊല്ലികെട്ടതിൻശെഷം ചിത്തകൌതുകം
പൂണ്ടുചൊദിച്ചുബിംബാൎച്ചകൻസുമതെഭവാൻചൊല്ലികൎത്തൃപ്രാൎത്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/88&oldid=195006" എന്ന താളിൽനിന്ന് ശേഖരിച്ചത്