താൾ:CiXIV266.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ചിക്കുന്നവൎക്കെത്രയും സമീപസ്ഥനായിരിക്കുന്നുതാനും— നമുക്കുമ
ഹാദൈവത്തെകണ്ടു കൂടായ്കയാൽഭാവനാൎത്ഥമായൊരു പ്രതി
രൂപത്തെ വെച്ചുദൈവത്തെഒൎത്തുപ്രാൎത്ഥിക്കാമെന്നുഹിന്തുക്കളുംരൊ
മസംഘവുംചൊല്ലിചെയ്യുന്ന കാൎയ്യമതുസത്യവെദത്തിന്നൊ
ത്തുകൊള്ളുമൊ എന്തെന്നവംവിഗ്രഹാൎച്ചകൻ മൊഴികെട്ടും
വൈദികൻ ചൊന്നാൻ ഇത്തരമുള്ളകാൎയ്യമെത്രയും വെറുപ്പ
ത്രെയുത്തമനായ മഹാദൈവത്തിന്തിരുമുമ്പിൽഎതൊരുവിധം
രൂപമുണ്ടാക്കിവെച്ചാലും നാമായതുമഹാദൈവമഹിമെക്കൊ
ത്തുവരാനാമതുകൊണ്ടവനെനിന്ദിക്കുന്നതുമൂലംകൊപമെന
മ്മിൽവരുത്തുന്നുനാംദൈവത്തിന്റെ— എങ്കിലെങ്ങിനെപ്രാൎത്ഥി
ക്കെണ്ടുനാംദൈവത്തൊടു ചഞ്ചലംനീങ്ങുമാറുചൊൽകെന്നു
കെട്ടുചൊന്നാൻ താഴ്മയും നെരുമുള്ള മനസാഹൃദി നിജപൂൎണ്ണവി
ശ്വാസത്തൊടും നമ്മുടെ മദ്ധ്യസ്ഥനാം യെശു ക്രിസ്തന്റെനാമത്തിങ്ക
ൽനാംദൈവത്തൊടുചെൎന്നുപ്രാൎത്ഥിച്ചുകൊൾ്ക ഇങ്ങിനെയതിൻ
ക്രമം— നെരുള്ളമനസ്സൊടെപ്രാൎത്ഥിക്കഎന്നതെന്തുകെളെങ്കിലെ
ന്നുപ്രബൊധകനുമുരചെയ്താ— വാകൊണ്ടുവാൎത്തകൾനല്ലവനാം
ചൊല്ലുംവണ്ണം പൂൎണ്ണമാനസത്തൊടെ ചൊദിച്ചവരങ്ങളെമുറ്റുമാഗ്രഹി
ക്കെണമെവം പ്രാൎത്ഥനയിതിൽ നമ്മുടെമനസ്സുള്ളുംപുറവുമൊത്തീ
ടെണം— മനഃതാഴ്മയൊടൎത്ഥിച്ചീടുകഎന്നെങ്ങിനെ ഗ്രഹിക്കുമാ
റുപറഞ്ഞീടുകഎന്നുകെട്ടു— ചൊല്ലിനാനെങ്കിൽകെട്ടുകൊ‌ൾകനാമു
പകാരമൊന്നിനുംപാത്രമല്ലാതുള്ളവരെന്നുള്ളതുതങ്ങളിൽപൂൎണ്ണ
മനസ്സൊടെബൊധിച്ചുവിധിച്ചിങ്ങുവെണ്ടുന്നവരമഖിലംകൎത്താ
വിന്റെപാദാന്തെനിന്നുഭിക്ഷയായിചൊദിച്ചുകൊൾ്കയാമതുമ
നഃതാഴ്മയുള്ളപ്രാൎത്ഥനയത്രെ— എങ്ങിനെവിശ്വാസത്തൊടുള്ളപ്രാ
ൎത്ഥനയതുമിങ്ങറിഞ്ഞീടുമാറുചൊല്ലെണംമഹാമതെ— ദൈവന്താ
നെല്ലാവരങ്ങളെയുംതന്നുനിങ്ങൾപ്രാൎത്ഥിക്കുന്നവഎല്ലാംകെട്ടവ
നിവൃത്തിക്കും ഇത്ഥംവാഗ്ദത്തംദൈവന്താനരുൾചെയ്കയാൽഞാ
നൎത്ഥിച്ചനന്മയെതുവിധമെങ്കിലുംതരുംഇത്ഥംസംശയംനീങ്ങിയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/87&oldid=195007" എന്ന താളിൽനിന്ന് ശേഖരിച്ചത്