താൾ:CiXIV266.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ജവരൊപദെശത്തെയറിയിച്ചീടുവാൻഗുരുക്കന്മാരയുമുപദെശി
നരഗണവുംപ്രെരിച്ചുപലപലദെശത്തഴിഞ്ഞഭാഷയിൽവരി
ഭാഷാന്തരപ്പെടുത്തിവെദവുംസകലവൈഭവമുടയവൻസത്യനി
ഗമസംഘത്താരയുമതിനാക്കിഇവ്വണ്ണംമാനസാന്തരത്തിനുവഴി
കൃപാകരൻനിങ്ങൾ്ക്കിതാകാണിക്കുന്നുകരുത്തൊടുമുറ്റുമനസ്സൊ
ടുനിങ്ങൾതിരഞ്ഞെതുനൊക്കിപ്പിടിച്ചുവൈകാതെസമസ്തസന്മാ
ൎഗ്ഗവിരുദ്ധങ്ങൾവിട്ടുവപുസ്സിനുമാത്മാവിനുമുതകുന്നജഗല്ഗുരു‌യെ
ശുപഥൊപദെശത്തെപ്പരിഗ്രഹിച്ചുകൊള്ളുകിലതുനന്നുപ്രതീ
ക്ഷയൊടുംനാഥനൊടപെക്ഷിച്ചുമയക്കംനിങ്ങളിലവന്താനൊനീ
ക്കികനത്തകണ്കാഴ്ചപ്രപഞ്ചകൌതുകളുപദ്രവമൊൎത്തുമടു
ക്കുന്നഗുണമിതുമുതലായവിരുദ്ധങ്ങൾനീക്കിത്തരെണമെന്നുറ
ച്ചവനൊടത്ഥീപ്പിൻഅതുപൊഴുതുക്രിസ്തുപദെശസാരമറിയുമിന്ന െ
തന്നതുമതെന്നിയെമഹൊന്നതന്തന്നാലുളവായതെന്നുമതിനാ
ലെരക്ഷാവരുമെന്നുള്ളതുംമനഃപ്പൂൎവ്വമൊൎത്തുഗ്രഹിച്ചുകൊണ്ടതി
ലകപ്പെടുമാറുലഭിക്കുംകാരുണ്യം—

൯.അദ്ധ്യായം

പരിത്രാതായെശുമനുഷ്യജാതിയെപരിത്രാണംചെയ്തൊരുപ
കരാത്തയുമതിനാലുണ്ടായപെരുത്തഭാഗ്യവുമതിനുമാദൈവംകൊ
ടുത്തസാക്ഷിയുംവെരികവിസ്തരിച്ചുരച്ചുകെട്ടെനിപ്പൊഴുതീഭാഗ്യ
ത്തെലഭിച്ചുകൊള്ളുവാൻഉചിതരാകുന്നവഴിയെന്തെന്നതുമുരചെ
യ്തുകെൾ്പാനഭിരുചിയുണ്ടു—അതിനുമാൎഗ്ഗമിന്നതെന്നതുവെദംകപ
ടമെന്നിയെനമുക്കുകാട്ടുന്നുസുബുദ്ധിയൊടതുപഠിച്ചതിനലെജ
ഗൽപതിചിത്തമറിഞ്ഞുബൊധിച്ചുകപടംകൂടാതെയതിനുകീഴ
മന്നിരിപ്പതിനിഛ്ശിച്ചിരിക്കുമെന്നാകിൽഎളുപ്പമായ്കണ്ടുപിടി
ക്കാമെവനുംഅതിനുയൊഗ്യരായ്ചമയുന്നവഴി—പറയെണംഭവാൻ
വഴിയതുമമമനസിനന്നായിവിളങ്ങീടുംവണ്ണം—പറയാംയെശുക്രി
സ്തനീമനുഷ്യൎക്കായിത്തനിയെസമ്പാദിച്ചൊരുഗുണഗണംലഭി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/71&oldid=195034" എന്ന താളിൽനിന്ന് ശേഖരിച്ചത്