താൾ:CiXIV266.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

മൎത്ത്യൎക്കുവരുത്തിസമ്പത്തുസഹിച്ചലജ്ജയാൽലഭിച്ചുമാനവുംമ
ഹത്വവുമെല്ലാംഅവന്റെശരീരത്തിൽസഹിച്ചകഷ്ടങ്ങൾനിമിത്തം
മാനുഷശരീരസൌഖ്യവുംവരുന്നുവാഴ്ചയുംപുനരവന്തന്റെമര
ണംകൊണ്ടുമാനുഷൎക്കുജീവനുംനിറഞ്ഞുഭാഗ്യവുംവരുത്തിനാനി
വനറിഞ്ഞുകൊണ്ടാലുംഫലമിവയെല്ലാം—നൃജാതിപാലനത്തി
നുയെശുക്രിസ്തൻമഹാനെടുമ്പാടുസഹിച്ചതാകവെശ്രദ്ധിച്ചിതെ
ന്നാലുമിതുമഹൊന്നതന്മനഃപ്രീയമായിചമഞ്ഞിതൊയെന്നും
അവനുണ്ടാക്കിനപരിത്രാണക്രിയാപരിപൂൎണ്ണമെന്നുമഹൊന്നത
പിതാകൊടുത്തൊവല്ലസാക്ഷിയുമതുകൂടഗ്രഹിച്ചുകൊള്ളുവാ
ന്മനസ്സിനിക്കുണ്ടു—പരിപൂൎണ്ണസാക്ഷികൊടുത്തിതെന്തെന്നാൽ
പലരായെമൊക്ഷത്തിന്നുകുറിയായിപരിശുദ്ധസ്ഥലത്തിന്നുമു
ന്തൂക്കിനതിരശ്ശീലമദ്ധ്യെപിളൎന്നുകാണായിമഹൊന്നതനുവസ
വിധെചെരുവാൻകഴിയാപാപത്താൽനമുക്കതിന്നയൊരട
യാളമായതിരശ്ശീലയെശുമരണത്താൽദൈവമുടനെചീന്തിട്ടു
മനുഷ്യൎക്കുനിജസവിധംചെരുവാനിനിമെൽധാരാളംവഴിയു െ
ണ്ടന്നുള്ളപെരുത്തസന്തൊഷകുറിപ്പുകാണിച്ചുതിരശ്ശീലരണ്ടാ
യ്പിളൎന്നതുകൊണ്ടു—വിറച്ചുഭൂമികന്മലകളുംപിളൎന്നതിനാൽ
യശുവെയുപദ്രവിച്ചൊരിൽതനിക്കുള്ളകൊപക്കുറിപ്പുംകാണി
ച്ചുനിജസുതന്തന്റെമരണമെറ്റവുംമഹിമയുള്ളതെന്നതുംനിജ
ഭക്തഗണത്തിനുകാട്ടിയതുമാത്രമല്ലപരിശുദ്ധന്മാരെയടക്കിന
പ്രെതകുഹരംമികതുംതുറന്നുകൊണ്ടവർകുണവങ്ങളുയി െ
ൎത്തഴുന്നുയെശുവിന്മരണത്താൽനമുക്കുളവായജീവന്നടയാളമാ
യിട്ടിതുംതാൻകാണിച്ചു—പുറജാതികളിലൊരുശതാധിപനി
വയെല്ലാംകണ്ടസമയംയെശുവെമഹൊന്നതന്തന്റെസുതനെ
ന്നുംനീതിപരനെന്നുംദൈവക്രിയയാബൊധിച്ചുബഹുജനപ്ര
ജാന്തരെനല്ലസാക്ഷ്യംപറഞ്ഞജ്ഞാനിയെന്നിരിക്കിലുമവൻ
അറിഞ്ഞുകൊണ്ടാലുമിവയെല്ലാന്തന്നെ—തറക്കയാൽക്രൂശിൽ
മരിച്ചയെശുവിൻശരീരംകൊണ്ടവർപുനരെന്തുചെയ്തു—നൃജാതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/64&oldid=195047" എന്ന താളിൽനിന്ന് ശേഖരിച്ചത്