താൾ:CiXIV266.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ഹൊപിശാചവനെപരീക്ഷിപ്പാൻബന്ധമുണ്ടായതെന്നുചിന്തി
ച്ചുചൊല്ലീടെണം–ഒന്നാമാദാമെപ്പൊലെദുഷ്പരീക്ഷയിലിവ
നെന്നുമെയകപ്പെടുന്നൊനല്ലവിശെഷിച്ചുപവിത്രംനിജപിതൃ
സ്നെഹമെന്തിവറ്റിങ്കലുറച്ചുനിന്നുദുഷ്ടന്മുമ്പുള്ളമനുഷ്യരെപ്പരി
ശൊധിച്ചമൂലംവന്നകെടുകൾനീക്കിപ്പരിപാലിപ്പാനിവൻവൈ
ഭവമുള്ളൊനെന്നുനമുക്കുപ്രകാശിപ്പിച്ചീടുവാൻപരീക്ഷകൾ
സഹിച്ചുപിശാചിനാലുണ്ടായതഖിലവും–എങ്ങിനെപിശാചവനെ
പ്പരിശൊധിച്ചതുചൊല്ലുവൻചിലദൈവവചനംചൊന്നവണ്ണം–
ഒന്നാമതവനൊരുമണ്ഡലമഹൊരാത്രമൊന്നുമെഭുജിക്കാതെ
കണ്ടുപവാസംചെയ്തുപിന്നീടുവിശപ്പുണ്ടായ്വന്നപ്പൊൾപിശാചവ
ന്തന്നുടെസവിധെചെന്നീവണ്ണമുരചെയ്തുദൈവനന്ദൻഭവാനെ
ങ്കിലിക്കല്ലുകളെകെവലമപ്പമാക്കിക്കൊണ്ടാലുമെന്നുചൊല്ലി
ക്രിസ്തൻതൻപിതാവിങ്കൽവെച്ചൊരാശ്രയമവൻനീക്കുവാനൊ
ൎത്തുനിന്നെയിപ്പൊൾനിന്നുടെപിതാചിന്തിക്കുന്നില്ലഭവാനെന്ത
വൻപെരിലിനിനിസ്സംശ്രയംവെച്ചീടുന്നുതെന്തിനുനിനക്കുള്ളസാ
മൎത്ഥ്യംകൊണ്ടുതന്നെകല്ലിനെയപ്പമാക്കിഭുജിച്ചുജീവിക്കെന്നു
ചൊല്ലിക്കൊണ്ടവൻയെശുക്രിസ്തനുദൈവത്തിങ്കലുണ്ടായസ്നെ
ഹംസമാശ്രയവുംനീക്കീടുവാൻകണ്ടാലുമിവൻവിചാരിച്ചതുമഹാ
ശാൻ–യെശുക്രിസ്തനെന്തതിനുത്തരംപറഞ്ഞതുശൊധനക്കാര
ന്റെവചനംകെട്ടനെരം–മനുഷ്യനപ്പംകൊണ്ടുമാത്രംജീവിച്ചീ
ടാതെമഹത്വമുള്ളദൈവവദനാന്തരഗതവചസ്സുകൊണ്ടുമാത്രം
ജീവിക്കുമെന്നാനിപ്പൊൾഭുചിച്ചുജീവിക്കെന്നുപറഞ്ഞാലതുമാ
കുംഭുജിച്ചീടാതെജീവിക്കെന്നരുൾചെയ്താലപ്പൊൾഭുജിച്ചീടാ
തകണ്ടുംജീവിക്കും‌നിസ്സംശയമവന്റെചിത്തമെന്റെഭാഗ്യ
മെന്നെശുക്രിസ്തൻപ്രതിയായരുൾചെയ്തുവികൃതപിശാചൊടു–ഇതു
തന്നുള്ളിൽകലങ്ങാതെകണ്ടിരിക്കുന്നപരമാശ്രയസ്ഥിരതെക്ക
ടയാളന്തന്നെരണ്ടാമതുണ്ടായ്‌വന്നശൊധനയെന്തുചൊൽക
കൊണ്ടാടിക്കൊണ്ടുകെട്ടുക്കൊള്ളുവനവനെഞാൻ–തൽക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/56&oldid=195061" എന്ന താളിൽനിന്ന് ശേഖരിച്ചത്