താൾ:CiXIV266.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ന്നുചെയ്യെണമിതുവിരൊധിക്കെണ്ടാഭവാനെന്നുകൈതവമില്ലാ
തവനരുളിച്ചെയ്തീടിനാൻ പാപമറ്റവൻയെശുനാഥനെന്നിരി
ക്കവെകാരണമെന്തുജലസ്നാനംകൈക്കൊൾ്‌വാനവൻ–വെണ
മെന്നില്ലതന്നിൽപാപമില്ലായ്കമൂലമാകിലുംമനുഷ്യപാപംനീക്കി
ക്കളവാനായിതാനിനിമെലാൽദൈവകൊപശിക്ഷാംബുതന്നി
ൽമെളനംചെയ്യുന്നതിന്മുങ്കുറിയായിത്തന്നെഅന്നുയൊഹനാ
നൊടുസ്നാനത്തെകൈക്കൊണ്ടതുകെളെന്നുപ്രതിമാൎച്ചിത
ഞ്ചെവികൾ്ക്കുചൊന്നാൻ–തൽക്ഷണംപ്രതിമാൎച്ചിചൊല്ലിനാൻ
യെശുനാഥൻമറ്റെവരൊടുംസ്നാനംഏറ്റതുവിചാരിച്ചാൽത
ന്നെത്താനെറ്റംതാഴ്ത്തിത്തന്മഹിമാനംമുറ്റെമുന്നതമ്മറച്ചതുപൊ
ലെകാണുന്നുപാൎത്താൽ–സന്ദെഹമതിന്നില്ലതടന്തന്റെമഹിമ
യെധന്യനാകവെമറച്ചീടിനാനെന്നുനൂനം–എന്നാലുംനമ്മെരക്ഷി
പ്പാനവൻപിതൃചിത്തംഖിന്നതാഹീനമിതിലുംചെയ്താനെന്നെ
വെണ്ടുഇങ്ങിനെയവന്തന്നെത്താഴ്ത്തീടുംവിധൌദൈവസ്വതെ
ജസ്സിനെപ്രകാശിപ്പിച്ചിതതാവതുസത്യമായെശുക്രിസ്തൻ
ദൈവമെന്നുള്ളതിന്നുദൃഷ്ടാന്തമായിസ്നാനപ്പെട്ടതിന്നനന്ത
രംതൽക്ഷണമൊന്നാമതുസ്വൎഗ്ഗവുംതുറന്നവൻസ്വൎഗ്ഗത്തിൽനി
ന്നുവന്നൊനെന്നതിന്നിതുചിഹ്നംരണ്ടാമതിങ്ങുപരിശുദ്ധാത്മാ
കപൊതവൽവന്നുതന്നുപരിവാസംചെയ്താനതുപാൎത്താൽപാപ
മെന്നിയെപരിശുദ്ധാത്മവരങ്ങളാൽതാനഭിഷിക്തനെന്നതി
തിനാൽവിളങ്ങുന്നു–മൂന്നാമതിവനെന്റെപ്രിയനന്ദനെന്നു
വാനത്തിൽനിന്നുപുനരുണ്ടായീതൊരുശബ്ദംതന്നുടെകുറ്റമ്മൂ
ലമല്ലവന്മമുഷ്യനിൽനിന്നുളവായകുറ്റംനിമിത്തംശിക്ഷാദ
ണ്ഡംതന്മെലെചുമത്തിക്കൊള്ളുന്നതുദിവ്യതാതന്തന്നഭിപ്രായ
മെന്നുള്ളതിന്നുചിഹ്നമിതു–

എങ്കിലൊവിശുദ്ധാത്മാനടത്തീടിനവണ്ണംചെന്നവൻവരാ
ന്തരെനാല്പതുദിവസമായിഅടവിതത്തിലുപവസിച്ചുപിശാചി
നാൽപരിശൊധിക്കപ്പെട്ടുപരമദെവപുത്രൻ–എന്തുകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/55&oldid=195063" എന്ന താളിൽനിന്ന് ശേഖരിച്ചത്