താൾ:CiXIV266.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

രക്ഷിതാവായൊരിവനെങ്ങിനെപിറന്നതൊതദ്ദെവമഹിമക്കു
തക്കമാതൃകയായൊ–കാഴ്ചയിലങ്ങിനെചൊല്ലീടുവാനെളുതല്ലാ
തീൎത്തുരചെയ്‌വാനെളുതല്ലാത്തതാഴ്മയൊടുമത്യന്തദരിദ്രനായ
ഗതിയായവളിലക്കാലംഗൊശാലയിൽപിറന്നുജീൎണ്ണവസ്ത്രം
ചുറ്റവെപശുത്തൊട്ടിവല്യങ്കമാക്കീടിനാൾ–മനുഷ്യജാതി
കളെരക്ഷിപ്പാൻപൊകുമിവൻകിമൎത്ഥമിത്രദാരിദ്ര്യത്തൊ
ടെപിറന്നതു–നമുക്കുപകരംനിന്നീടുവാനവൻപാവംനിമിത്തം
നമുക്കുവന്നൊരുഹീനതകളുംദാരിദ്ര്യംലജ്ജാഭയങ്കരദ
ണ്ഡങ്ങളാകവഹിച്ചുകൊൾ്‌വാനെവംനമുക്കുപകരമായിദൈ
വനീതിയെപൂരിച്ചീടുവാൻവരികയാലിങ്ങിനെദരിദ്രനായ്പി
റന്നീടെണ്ടിവന്നു–ആകയാലതുമൂലമാശ്ചൎയ്യംനിനയാതെ
താൻനമ്മിൽവെച്ചപ്രീതിക്കാശ്ചൎയ്യംനിരൂപിക്ക–യെശുര
ക്ഷിതാപിറന്നൊരുവൃത്താന്തംപുനരെതൊരുവിധംവെ
ളിവായതുമഹാമതെ–സ്വൎഗ്ഗത്തിൽനിന്നുദൈവമൊരുദൂത
നെവിട്ടുതജ്ജന്മദെശമായബെത്ലഹാന്തികെതദാമെഷ
വൃന്ദത്തെകാത്തുനില്ക്കുന്നൊരിടയൎക്കുസാദരമാദൌസദ്യത്താ
ന്തമായറിയിച്ചു–എതുപൊൽദൈവംരാജാക്കന്മാൎക്കുംഗുരു
ക്കൾ്ക്കുംചെഞ്ചെമ്മെപ്രഭുക്കൾക്കുംമറ്റുള്ളമഹാന്മാൎക്കുംസുവൃ
ത്തമിദമറിയിക്കാതെദരിദ്രരായിരിക്കുമിടയൎക്കുഗ്രഹിപ്പി
ച്ചതിന്മൂലം–താഴ്മയുള്ളവർകളെസ്നെഹിച്ചുമഹൊന്നതനാദിയി
ൽവിജ്ഞാനജ്ഞാനപ്രകാശങ്ങലിവനല്കീടുന്നവനെന്നുള്ള
തിനൊരടയാളംകെവലമിതുവിചാരിച്ചുകണ്ടീടുന്നെരം–എ
ങ്ങിനെദിവ്യദൂതനവൎക്കുകാണപ്പെട്ടതെന്നതുമെന്നൊടുര
ചെയ്യെണമിനിഭവാൽ–പരമമഹിമയിൽവെളിച്ചമുള്ളവ
നായിപരിചിലവർകൾ്ക്കുകാണപ്പെട്ടതുമവൻജഗത്തിൽവ
ന്നുപിറന്നൊരുരക്ഷിതാവതിവണക്കമതിലുൾ്പെട്ടുളവാ
യെന്നാകിലുംഐഹികംപാരത്രീകംരണ്ടിന്നുംരാജാവായി
ദൈവികമഹിമയുള്ളപ്രഭുവെന്നതിന്നുദൃഷ്ടാന്തമായികാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/50&oldid=195071" എന്ന താളിൽനിന്ന് ശേഖരിച്ചത്