താൾ:CiXIV266.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

നൊകാണിച്ചുമഹൊന്നതനെങ്കിലൊപുനരവൻവരുന്നസമയത്തു
ദൈവത്താലയക്കപ്പെട്ടവനെന്നെല്ലാവരുംവൈകല്യംപൊക്കു
മടയാളങ്ങളിവകണ്ടുസംശയംതീൎത്തുപുനരവനെയെറ്റുകൊ
ണ്ടുസന്തൊഷത്തൊടുസെവിക്കെണമെന്നതിനത്രെമുന്നമെ
കുറിപ്പടയാളങ്ങളിവതന്നുമന്നിലുള്ളവർകൾ്ക്കുസംശയംതീരുവാ
നായി–ദൈവമ്മുന്നരുൾചെയ്തവണ്ണമീരക്ഷിതാവ്പാപനാശ
കനിങ്ങുവന്നിതൊപറഞ്ഞാലുംമുന്നംതാൻനിശ്ചയിച്ചകാലത്തു
പരലൊകമുന്നതനുപെക്ഷിച്ചിങ്ങിറങ്ങിമനുഷ്യനായിനാശ
ത്തിലകപ്പെട്ടമാനുഷജാതികളെപ്പാലിച്ചുകൊള്ളുവാനായി
ലൊകത്തിലെന്നെവെണ്ടു–

എങ്ങിനെമനുഷ്യനായിപ്പിറന്നതവനതുതിങ്ങിനകുരൂഹ
ലമെന്നൊടുചൊല്ലീടെണം–യഹൂദനാട്ടിൽനസ്രത്തെന്നൊരുന
ഗരത്തിൽയൂദജാതിയിൽരാജാദാവിദിൻപരമ്പരാജാത
യായിമറിയയെന്നെത്രയുംദരിദ്രയായിനീതിയുള്ളൊരുക
ന്യാസ്ത്രീരത്നമിരുന്നിതുതൽഗൃഹെമഹൊന്നതപ്രെരിതനായദൂ
തന്തൻക്ഷണംപ്രവെശിച്ചുസൽക്കാരപൂൎവ്വംചൊന്നാൻവാഴ്ക
നീദൈവകൃപലഭിച്ചനിമിത്തമായിസ്ത്രീകളിലനുഗ്രഹിക്കപ്പെട്ട
ധന്യയത്രെകന്യയെങ്കിലുമതിശയമായിഗൎഭംധരിച്ചിണ്ടൊരു
കുമാരനെപ്പെറ്റീടുമവനുനീയെശുവെന്നൊരുനാമംവിളി
ച്ചീടെണമവൻകെവലമത്യുന്നതനന്ദനൻപരിത്രാതാഇങ്ങി
നെയവനവളൊടറിയിച്ചവണ്ണംനന്ദനന്തന്നെഗൎഭംധരിച്ചുധ
ന്യകന്യാ–എന്തുകാരണമവൾപുരുഷയൊഗമെന്നിദിവ്യസ
ഛ്ശായാഗൎഭംധരിച്ചതുരചെയ്ക–സംസാരവഴിപിറന്നാലെതുശി
ശുവിനുമുണ്ടല്ലൊപാപമാലിന്യമതുനിസ്സംശയംമനുഷ്യപാപം
നീക്കിരക്ഷിക്കെണ്ടുന്നത്രാതാവികല്പഹീനംപാപമറ്റവനായീ
ടെണംആകയാൽമഹൊന്നതൻതാന്തന്നെയെശുവിന്റെമാ
നുഷസ്വഭാവമീയെകകന്യകാഗൎഭെമാനുഷഹൃദയഗൊ
ചരമല്ലാതവണ്ണംതാനെനിൎമ്മിച്ചുകൊണ്ടതെന്നുചൊല്ലീടുന്നിതു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/49&oldid=195073" എന്ന താളിൽനിന്ന് ശേഖരിച്ചത്