താൾ:CiXIV266.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ചൊല്ലിയെതിനാലതുനീങ്ങിപ്പൊകുവാനെളുതാകും–കെളിതുനന്നാ
യറിഞ്ഞീടെണമെല്ലാവരുമാവശ്യമുള്ളകാൎയ്യമെല്ലാൎക്കുമിതുതന്നെ–
പാപമൊചനംവെണമെന്നുചിന്തിച്ചുനിങ്ങളൊരൊദുൎവ്വഹക്രിയാചാ
രങ്ങൾചെയ്തുപലതീൎത്ഥങ്ങളാടിക്കുളംകുഴിച്ചുംക്ഷെത്രംതീൎത്തുംനീ
ട്ടിയുംമുടിജടധരിച്ചുംരുദ്രാക്ഷങ്ങൾകൊത്തുള്ളതുളസിമാലകളു
മതുപൊലെഗാത്രമാകവെണ്ണീർപിരണ്ടുകാവിവസ്ത്രംചെൎത്തൊ
രൊവെഷംപൂണ്ടുപൂജകളുത്സവങ്ങൾപെൎത്തുകൊണ്ടാടിപ്പഞ്ചാക്ഷ
രവുമഷ്ടാക്ഷരംജപിച്ചുംപ്രദക്ഷിണീകരിച്ചുംപ്രണവംതാൻനി
നച്ചുമഹൊപുനരുത്തമുള്ളാണികൾതറച്ചമെതിയടിചവിട്ടിപ്പ
ലദണ്ഡംസഹിച്ചുമതല്ലാതെമറ്റുമൊരൊന്നുനിങ്ങൾബുദ്ധിക്കു
ചെരുംവണ്ണംനിഷ്ഠുരംപ്രവൃത്തിക്കുന്നുനിരന്തരം–മമ്മതിയ
ന്മാരായമാപ്പിളമാരുംദിനമഞ്ചുനെരത്തെനിസ്കാരംനൊമ്പുദാ
നധൎമ്മമെന്നിവകൊണ്ടുപാപമൊചനംവരുമെന്നൊൎത്തങ്ങിനെ
പ്രവൃത്തിച്ചീടുന്നതുംകാണുന്നില്ലെ–ഇങ്ങിനെയുള്ളതനെകായിരം
കൊടിചെയ്താലെന്നുംനാംചെയ്തദ്രൊഹശാന്തിക്കുമതിയല്ല–പാപംതീൎക്കുന്നവഴിവിധവുംമഹാദൈവംതാനൊഴിഞ്ഞൊരുത്തൎക്കു
മറിഞ്ഞുകൂടാതാനും–ആ കയാലവന്തന്നസത്യവെദത്തിലതുസാ
ദരമറിയിച്ചുനമുക്കുമഹൊന്നതൻ–മമ്മതീയന്മാരുമീഞങ്ങളുമ
ഘശാന്തിക്കെന്നൊൎത്തുചെയ്യുന്നവനിഘിലമബദ്ധമൊ–അബ
ദ്ധന്തന്നെയതെന്തെന്നാകിൽകെൾ്ക്കമൎത്യൻമനഃപൂൎവ്വമായിപ്പാപം
ചെയ്തുതൻസ്രഷ്ടാവിനെമനഃപൂൎവ്വമായിമറുത്തുള്ളതുമഹാദ്രൊ
ഹം–ആകയാലതിനൊത്തവാറുശിക്ഷിക്കുമെന്നനീതിമാനായദൈ
വന്തീൎമ്മാനിച്ചിരിക്കുന്നു–ഖണ്ഡിച്ചിങ്ങിനെയരുളിച്ചെയ്തദൈവ
നീതിക്കെന്നുംനമ്മുടെപുണ്യകൎമ്മങ്ങൾശരിയാമൊ–മണ്കട്ടയൊരുമ
ഹാമലയെത്താങ്ങീടുമൊ–ചെമ്പൊന്നുകൊടികൊടികടംപെട്ടവ
നൊരുചെമ്പുകാശുകൊണ്ടതുതീൎക്കാമെന്നൂഹിക്കാമൊഎന്തൊരു
ചിത്രംവിചാരിച്ചുകാണ്കെടൊചിത്തെ–പാപമൊക്ഷത്തെത്തൊ
ട്ടുതാപകംസത്യവെദമെതൊരുവിധംപറഞ്ഞീടുന്നുമഹാമതെ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/45&oldid=195079" എന്ന താളിൽനിന്ന് ശേഖരിച്ചത്