താൾ:CiXIV266.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നെനടക്കാതമനുജന്മാരെയവൻശിക്ഷിച്ചീടുമെന്നുള്ളതെ
ല്ലാമിസ്സന്ദെശെനസുസ്പുടമരുൾചെയ്തതതികാരുണ്യമല്ലൊ.
രൂപവന്ദനയിത്രപാപമെന്നിത്രൊളംഞാൻചെതസിഗ്രഹി
ച്ചതില്ലത്രയുമല്ലമുന്നൊർകാണാത്തദൈവത്തിന്നുഭാവനാൎത്ഥ
മായ്തന്നെകാണുമാറൊരൊരൂപംവെച്ചുസെവിക്കാമെന്നുപ
റഞ്ഞുചെയ്താരതുപാപമൊചൊല്ലെങ്ങിനെ–മഹിമയുള്ളദൈ
വത്തിന്നുഭാവനെക്കായില്ലൊരുവസ്തുവുമാകാശത്തിലുംഭൂ
മിയിലുംആകയാൽമനുഷ്യന്തൻകരെവെലകളായരൂപങ്ങ
ൾദൈവത്തിന്നുസദൃശമാക്കിക്കൊണ്ടുവന്ദിക്കുന്നതുദൈവ
നിന്ദനാമഹാപാപം–പൊന്നൊന്നുപണിപലവിധമല്ലയൊ
പാൎത്താൽഎന്നതുപൊലെഞങ്ങൾരൂപങ്ങളനെകധാവെച്ചു
സെവിച്ചാലുമെല്ലാമെകദൈവത്തൊടുംഒത്തുചെന്നീടുമെന്നു
ചിത്തെഞാനൊൎത്തീടുന്നു–കല്യാണംകഴിഞ്ഞവൾതന്നുടെകണ
വനെഅമ്പഹംസ്നെഹിച്ചാലുംജാരനെസ്നെഹിച്ചാലുംകൊള്ളാ
മെന്നാകിൽകണവനതുപ്രിയമെന്നുചൊല്ലുമാറുണ്ടൊപുനരെ
ങ്ങിനെപറഞ്ഞാലും–അങ്ങിനെനമുക്കുജീവിന്മുതലായതെല്ലാം
തന്നീടുന്നവൻ കൎത്താഭൎത്താവുമായീടുന്നുഅവനുകൊടുക്കെണ്ടും
സ്തുതിയെനമുക്കൊരുഗുണവുംചെയ്‌വാൻകഴിയാത്തവിഗ്രഹങ്ങ
ൾക്കുകൊടുത്താലതുശരിയാകുമൊചൊല്ലീടുക–മൂന്നാംകല്പ
നയെന്തുകെൾ്ക്കെണമതുമിനി കെളെന്നുമറ്റെവനുംപറഞ്ഞാ
നതുനെരംനിന്നുടെദൈവമായകൎത്താവിൻനാമംവ്യഥാഎന്നു
മെയെടുക്കരുതെന്നുമൂന്നാമതല്ലൊ–ദൈവത്തിൻനാമമെ
ന്തൊന്നായതുചൊല്ലീടുക–കെളവൻദൈവത്വവുംലക്ഷണങ്ങ
ളുംതന്നെഅവന്താനെകദൈവമഖിലമറിഞ്ഞവനളവി
ല്ലാതജ്ഞാനംവിശുദ്ധിനീതിപക്ഷംകൃപയുള്ളൊനഖി
ലത്തിന്നുംശക്തിയുള്ളൊൻസകലപരിപൂൎണ്ണനഖിലസൃഷ്ടി
കൎത്താനമുക്കുകൃപയുള്ളപരമപിതാവെന്നുധരിച്ചുകൊൾ്ക
ദൈവനാമംനീതവഹൃദി–ഇങ്ങിനെയുള്ളതന്റെനാമത്തെ


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/40&oldid=195088" എന്ന താളിൽനിന്ന് ശേഖരിച്ചത്