താൾ:CiXIV266.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ത്തിൽമനസ്സൊടെവീണുചത്തീടുന്നതുമിത്തരമെല്ലാംമഹാകുലപാ
തകമത്രെ–അപ്പരിചിവയനുവദിക്കുംമനുഷ്യരുംസ്ഥൂലങ്ങളായ
കുലപാതകങ്ങളുമ്മറ്റുകെളിവസ്ത്രക്ഷ്മങ്ങളായുള്ളവപറഞ്ഞീ
ടാംചെതസ്സുകൊണ്ടുംനാവുകൊണ്ടുമായവയുണ്ടാം–മനസാനാവു
കൊണ്ടുമെങ്ങിനെകുലചെയ്യാംഅതിനുയൊഗംവരുമന്യനെനി
ജഹൃദിപകച്ചുനശിപ്പിപ്പാൻകരുതിനാവുകൊണ്ടുദുഷിച്ചുശപിക്കു
മ്പൊളതുസൂക്ഷ്മങ്ങളത്രെഇങ്ങിനെഇരിക്കെഞാൻ‌കുലപാത
കനല്ലെന്നെങ്ങിനെയൊരുമനുഷ്യന്തന്നെവിചാരിപ്പൂ–എങ്കി
ൽനാം‌മൃഗപക്ഷികുലത്തെക്കൊന്നുതിന്നുന്നെന്തിതുകുലദൊഷ
മല്ലെന്നുവന്നീടുമൊ–കുലപാതകമല്ലാതെന്തെന്നുചൊല്ലാമെങ്കി
ൽകരുണാകരനവനമുക്കുവെണ്ടിത്തന്നെനിൎമ്മിച്ചുനമുക്കുകൊള്ളാ
കുന്നജന്തുക്കളെക്കൊന്നശിപ്പതിന്നനുവാദവുമരുൾചെയ്തുഇ
ങ്ങിനെസത്യവെദംകൊണ്ടുനാമറിയുമ്പൊളിങ്ങിതുദൈവാജ്ഞാ
ലംഘനപാതകമല്ല–എഴാംകല്പനാപറഞ്ഞീടെണമിനിക്കതുമെ
ശുമാറനുഗ്രഹമെകുവൊനുടയതു–ചെയ്യായ്കവ്യഭിചാരമെന്നുള്ള
തെഴാമതുദൈവസംമുഖത്തിങ്കൽനിന്നുളവായതല്ലൊ–എന്തു
പൊലിതിലടങ്ങീടിനപൊരുളതുമഞ്ചാതെപറഞ്ഞുകെൾ്ക്കെണ
മെന്നുണ്ടാഗ്രഹം–ഇതിനാൽമഹൊന്നതനകത്തുംപുറത്തുമായിവ
രുന്നവ്യഭിചാരമഖിലംവിലക്കുന്നു–ആന്തരമായവ്യഭിചാരമെ
ന്തെന്നുമമസ്വാന്തഗമാകുംവണ്ണംചൊല്ലെണമ്മഹാമതെ–ആകാത
വിചാരവുംദുൎമ്മൊഹൊത്ഭവമിവചെതസിവെച്ചുമൊഹത്തൊടു
നൊക്കീടുന്നതുംഅശുദ്ധവചനങ്ങൾനാവിനാൽചൊല്ലുന്നതും–ദു
ൎമ്മൊഹൊത്ഭവഗീതമൊരൊന്നുപാടുന്നതും–സമ്മൊദമതുചെവി
കൊണ്ടുകെട്ടീടുന്നതുംഇങ്ങിനെയുള്ളതെല്ലാമാന്തരവ്യഭിചാര
മിങ്ങിരിക്കുമ്പൊൾഭവൽക്ഷെത്രമണ്ഡപങ്ങളിൽഭിത്തികൾ
തൊറുംമരത്തൂണുകൾതൊറുംതഥാചിത്രമായിസ്ത്രീരൂപങ്ങൾപുരു
ഷരൂപങ്ങളുംകൊത്തിയുമെഴുതിയുമശുദ്ധപ്രവൃത്തികൾചിത്ത
ത്തിൽമൊഹവികാരാശകൾവരുംവണ്ണംചെയ്തുവെച്ചതും‌മഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/37&oldid=195093" എന്ന താളിൽനിന്ന് ശേഖരിച്ചത്