താൾ:CiXIV266.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കെട്ടുകൊൾ്ക- അവരെ പരീക്ഷിച്ച സൎപ്പത്തെ വിധിച്ച പിമ്പിവൎക്കും ശി
ക്ഷവിധിച്ചീടിനാന്മഹൊന്നതൻ-സൎപ്പമായ്വന്ന പിശാചിന്നെന്തു
ശിക്ഷ വന്നു- കെൾ്ക്ക സൎപ്പത്തൊടരുൾ ചെയ്തതു മഹാദൈവം നീ ഇതു
ചെയ്കമൂലമെല്ലാജന്തുക്കളിലും വെച്ചു ഞാൻ നിന്നെശ്ശപിച്ചീടുന്നു വി
ശെഷിച്ചുമുരസ്സുകൊണ്ടു നടന്നുയിരുള്ള നാളെല്ലാം നിലത്തെപ്പൊ
ടി ഭുജിക്കെന്നരുൾ ചെയ്തു പിന്നെ നിണക്കുമിപ്പെണ്ണിനും നിങ്ങൾ
സന്തതികൾ്ക്കും ജനിക്കും ശത്രുത്വവും പിന്നെയുമല്ലാതെ ഇവൾ സ
ന്തതി നിന്റെ തലയെച്ചതെക്കും നീയതിന്റെ കാല മടമ്പു ചതെ
ക്കുമെന്നും വരും- ആത്മാവായുള്ള പിശാചുരസ്സാൽ നടപ്പതെന്നെ
ന്തു പൊയവൻ മണ്ണുതിന്നുകയെന്നുള്ളതും എന്തുപൊൽ തലചത
ഞ്ഞീടുകയെന്നുള്ളതും ചിന്താസംശയം തീരുമാറുര ചെയ്കഭവാൻ-
കെട്ടാലുമവൻ സൎപ്പാകൃതി കൈക്കൊണ്ടമൂലം സൎപ്പതുല്യതായി
തിനാലെ സംഭവിച്ചിതു ഉരസ്സസഞ്ചാരം പിശാചിന്നെന്തെന്നാകി
ല വന്തതിക്കു മുന്നമുള്ള മഹത്വമുപെക്ഷിച്ചു കീടത്തെപ്പൊലെ നീ
ചാവസ്ഥയെ പ്രാപിച്ചതു കെവലമതിനാലെ തെളിവായ്ചമെഞ്ഞിതു
പൊടി തിന്നുകെന്നതിന്നൎത്ഥവുമുരചെയ്യാമഖില സന്തൊഷവുമിമ്പ
വുമുപെക്ഷിച്ചു നിത്യമാശ്വാസം കൂടാതിരിക്കുമെന്നുള്ളതു തഛ്ശി
രൊവിമൎദ്ദനമെന്തെന്നും ചൊല്ലാമെങ്കിൽ മനുഷ്യജാതികളെ നശി
പ്പിപ്പതിന്നവൻ കരുത്തായി നിരൂപിച്ചിട്ടൂണ്ടാക്കിയ വിഷമതം ന
മ്മുടെ രക്ഷിതാവായിരിപ്പൊരെശുക്രീസ്തൻ നിൎണ്ണയബദ്ധമാക്കി
ക്കൊണ്ടുമനുഷ്യരെ നന്നായി രക്ഷിച്ചീടുമെന്നതുതന്നെ നൂനം- ര
ക്ഷിതാവിന്റെ കുതിക്കാലിവൻ ചതയ്ക്കുമെന്നുക്തമായതിന്നുമുണ്ട
ൎത്ഥമിന്നതും കെൾ്ക്ക ദുഷ്പ്രഭു നിജവശന്മാരായ ദുഷ്ടന്മാരെ നിഷ്ഠൂര
തര മയച്ച മലരക്ഷകന്നു കഷ്ടങ്ങളനെ കധാലജ്ജയുമുണ്ടാ
ക്കുമെന്നിത്തര മതിന്നൎത്ഥമെപ്പെരും പ്രകാശിതം- ആകയാൽ മ
ഹൊന്നതൻ പാപാബ്ധൌപതിതരാമാദിമാൎത്യരെപ്പുനരാശ്ചസി
പ്പിച്ച പൊലെയായി തെന്നിനിക്കുതൊന്നുന്നിതുമഹാമതെ- മ
ൎത്യരെച്ചതിച്ച വഞ്ചകനെശ്ശപിച്ച പിൻവഞ്ചിതന്മാരിൽ കനിഞ്ഞീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/30&oldid=195105" എന്ന താളിൽനിന്ന് ശേഖരിച്ചത്