താൾ:CiXIV266.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

അവിവശരായിങ്ങിനെ മൊഴ്കി പൊയതിനിക്കു മഹാശ്ചൎയ്യം- ആ
ശ്ചൎയ്യമെന്നാകിലുമിവിടെയുള്ള മൎത്യരിപ്പൊഴും നടക്കുന്നതുറ്റു
നൊക്കുക ഭവാൻ പൂൎവ്വമാനുഷർ പിശാചിൻ വ്യാജവാക്കുകൊ
ണ്ടുമാഴ്കിനപൊലെ കള്ളശ്ശാസ്ത്രവാക്യങ്ങൾ കൊണ്ടു നിന്നുടെ ദെ
ശക്കാരും മാഴ്കിനതെറ്റം വെട്ടാ വെളിച്ചമായിക്കാണുന്നില്ല
യൊ വിചാരിക്ക ഇത്തരമുപകാരം ചെയ്ത ദൈവത്തെത്തങ്ങൾ
ചിത്തെധ്യാനിച്ചു സ്തുതി ചെയ്യാതെ തന്നിഷ്ടരായി ദൈവമല്ലാ
തവറ്റെ വന്ദിച്ചു കൃതഘ്നരായി വിധമുള്ളൊർ വ്യാജം പകെച്ചു സ
ത്യമെയ്ക്കും മാനുഷരെന്നുള്ളതു പറവാനെളുതാമൊ- ആദിമാനുഷ
ർ ദൈവകല്പന ലംഘിച്ചതിൻ ശെഷമെന്തിളപ്പമുണ്ടായതുമവർ ക
ൾ്ക്കു- ഇളപ്പമുണ്ടായതു കെട്ടാലുമവർകൾ്ക്കു ലഭിച്ച ദൈവസാദൃശ്യ
ത്തൊടു ഭാഗ്യമിവ പുറത്തുപൊയതെന്നിയകത്തും പുറമയും നശി
ച്ചുപൊയി വിനയാദി സൽഗുണജാലം- ദൈവസാദൃശ്യമവരി
ൽ നിന്നുപൊയെന്നതിനെതൊരു സാക്ഷിതെളിവായതു പറഞ്ഞാ
ലും- സാക്ഷികൾ പലതവർ ചെയ്തവയെല്ലാന്തന്നെ കെട്ടാലുമവർ
പാപം ചെയ്തപിൻ മഹാദൈവമാക്കമൊടാദാമിൻ പെർ പറഞ്ഞു
വിളിച്ചപ്പൊൾ ഒളിച്ചാരിരിവരുമത്രയുമല്ല തങ്ങൾ പ്രവൃത്തിച്ച
തിന്നൊഴിവൊരൊന്നു ബൊധിപ്പിച്ചു- ആദാമെന്തൊഴി ബൊധി
പ്പിച്ചതു ദൈവത്തൊടു കെളെങ്കിൽ ദൈവമവനൊടു ഞാൻ വി
രൊധിച്ച ശാഖിപക്വത്തെത്തിന്നൊ നീയെന്നു ചൊദിച്ചപ്പൊൾ ദൈ
വമെ നീയെന്നൊടൊത്തിരിപ്പാൻ നിയൊഗിച്ച വാമലൊചനടതന്നു
ഞാനതു നിന്നെന്നെവം കാമിനീമെലും ദൈവത്തിമ്മെലും കുറ്റം
ചെൎത്തു തന്നുടെ കുറ്റമെറ്റു പറയാതിരുന്നിതു- ഹവ്വ തന്നൊഴി
കഴിവെന്തെന്നു പറയെണം കെളവൾ സൎപ്പമെന്നെ വഞ്ചിച്ച മൂ
ലമതു ഞാൻ തിന്നതെന്നു പറഞ്ഞവനിൽ കുറ്റമാക്കിത്തന്നുടെ കു
റ്റമെറ്റു പറയാതിരുന്നിതു- അവരെ ദൈവമെ വാ ലംഘനം മൂ
ലം ദണ്ഡം വിധിച്ചില്ലയൊ പുനരെങ്ങിനെ പറഞ്ഞാലും- നീതിമാ
നായ ദൈവമവരെയതിന്മൂലം കൈതവഹീനം ദണ്ഡം വിധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/29&oldid=195106" എന്ന താളിൽനിന്ന് ശേഖരിച്ചത്