താൾ:CiXIV266.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

പം ചെയ്തിതു മുന്നെ പിന്നെത്തൻ കരം നീട്ടിപ്പറിച്ച ഫലമതു ഭു
ജിച്ചാളെവം നിജമനസാകായെനവാനിരസ്തമാക്കി ദൈവ സ
ന്ദെസമെന്നെ വെണ്ടു- ഇങ്ങിനെ പാപത്തിൽ വീണവൾ പിന്നെ
ന്തു ചെയ്തു വന്നഗവരപരവശയായയ്യൊ കഷ്ടം- കെട്ടാലുമവൾ
നിജകാന്തനുമതിൻ ഫലം തീറ്റിത്താൻ വീണ പാപെ വീഴ്ത്തി
നാളവനെയും- ആദാമുമതു വാങ്ങിത്തിന്നിതൊ ഹാ ഹാ കഷ്ടം
തിന്നിതു നിജകാന്താവചനം കെട്ടമൂലം രണ്ടാളുമൊരുനാളാ
വൃക്ഷത്തിൻ ഫലം ഭുജിച്ചുന്നതാജ്ഞയെ തഌഇപ്പതിച്ചു പാപാം
ബുദ്ധൌ എന്തു കാരണമത്ര ശുദ്ധിയിലിരുന്നവർ വഞ്ചതിയുള്ള
പിശാചിൻ വചനത്തെ കെട്ടുതദ്ധ്യാജമനുസരിച്ചവനു വശഗരാ
യിസൽ പ്രഭുവാക്യം ലംഘിച്ചീടുവാനയ്യൊ കഷ്ടം- കാരണമൊ
ന്നു മാത്രമതിന്നു ചൊല്ലാമവർ നാഥനൊടുണൎന്നു പ്രാൎത്ഥിച്ചു കൊ
ള്ളായ്ക തന്നെ- ജാഗ്രതയൊടു പിശാചിൻ പരീക്ഷയിലവർ നീ
ക്കമെന്നിയെ മഹൊന്നതനൊടപെക്ഷിക്കിൽ പാപത്തിൽ വീ
ണുപൊമെന്നുഌഅതു വരാനൂനം- ക്ലെശത്തിന്മൂലം പരമാപെക്ഷ
വിട്ടതത്രെ. എന്നാലായവർ ചെയ്ത തെറ്റവും പാപമെന്നൊ- സ
ന്ദെഹമില്ലാ മഹാപാപമെന്നതെ വെണ്ടു കാരണമവർ ദൈ
വ കല്പനയറിഞ്ഞിതു നെരെ ലംഘിച്ചാൽ വരും ശിക്ഷയുമൊ
രുപൊലെയറിഞ്ഞു ദൈവാജ്ഞയെ ലംഘിച്ചാരതു കൊണ്ടു
ദൈവസന്ദെശം വ്യാജമെന്ന പൊലാക്കിയപ്പൊ അത്രയുമല്ല
പരമൊപകാരങ്ങൾക്കവരത്യന്തമപകാരം ചെയ്തിതു കൃതഘ്ന
രായി ഒടുക്കം ദൈവവാക്യമുരുട്ടി ചൊന്ന സൎപ്പ നികൃഷ്ടവാക്യം
സത്യമെന്നനുസരിച്ചവർ അതിനാലതിഭാഗ്യമുണ്ടാകുമെന്നു ചി
ന്തിച്ചഹങ്കാരികളായിത്തീൎന്നതു വിചാരിച്ചാൽ തൽകൃത
മായ പാപമത്യന്തം വലിയതു തല്പതനവും പ്രതിഭയമായ്ച
മഞ്ഞിതു- പൂൎവ്വമാനുഷർ മഹൊന്നതപക്ഷത്തെയറിഞ്ഞ
തിനെയനുഭവിച്ചവന്റെ വചനത്തെയെള്ളോളം പിഴെക്കാ
തതെന്നറിഞ്ഞിരിക്കവെ വഞ്ചകനൊരുത്തന്റെ വാക്കി


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/28&oldid=195108" എന്ന താളിൽനിന്ന് ശേഖരിച്ചത്