താൾ:CiXIV266.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

പ്പിപ്പതിനവനാദിയിൽ വിചാരിച്ചവളൊടു ചൊന്നതു കെൾ- സൎവ്വ
വൃക്ഷത്തിൽ നിന്നും ഭുജിക്കാം നിങ്ങൾ്ക്കെന്നും ഗുണദൊഷജ്ഞ
മഹീരുഹ ജമരുതെന്നും അരുളിച്ചെയ്തീടുമൊ സത്യവാനായ
ദൈവം മനസി വിചാരിക്കെന്നിങ്ങിനെ പറഞ്ഞവൻ ദൈവ
കല്പനാ വിരൊധിച്ചു കൊള്ളുവാൻ നൊക്കി- ഹവ്വ എന്ത തിന്നവ
നൊടു ചൊല്ലിയതെന്നു ചെതസി ഗ്രഹിപ്പതിനെന്നൊടു പറയെണം.
കെട്ടാലും ഹവ്വ പിശാചൊടു ചൊന്നതു മുന്നമിത്തൊട്ടത്തിങ്കലു
ള്ള വൃക്ഷസൽഫലമെല്ലാം ഭുജിക്കാം ഞങ്ങൾ്ക്ക തിന്നനുജ്ഞ
തന്നുനാഥൻ- ധരിക്കെന്നാലുമിതിനമദ്ധ്യസ്ഥമായ വൃക്ഷം ജനി
പ്പിക്കുന്ന ഫലമുദ്ദേശിച്ചെങ്ങളൊടു മരിച്ചീടായ്വാൻ നിങ്ങൾ തി
ന്നായ്ക തൊടായ്കെന്നുമുറപ്പായരുളിച്ചെയ്തീടിനാമ്മഹൊന്നത
ൻ- ഇങ്ങിനെ ഹവ്വ ദൈവവചനം കൊണ്ടു നന്നായിക്കന്മഷജ
നകനൊടെ തൃത്തുനിന്ന ശെഷം പിന്നെയെന്തവനവളഎ വി
ട്ടു പൊയില്ലയൊ ചൊല്ലുചൊല്ലുന്നൊടതുമുള്ളവണ്ണമെ ഭവാ
ൻ- പൊകതെ പുനരവനവളെ നൊക്കി നിങ്ങൾ ചാകയില്ല
തു തിന്നാൽ കെടെതുമുണ്ടായ്വരാ ഇങ്ങിനെ രണ്ടാമതുകളവു പ
റഞ്ഞവനുന്നത ദൈവഭയം പൊക്കുവാൻ നൊക്കിക്കൊണ്ടാ
ൻ- മൂന്നാമതവളൊടു പറഞ്ഞ കളവെന്തു ബൊധിക്കുമാറു പറ
ഞ്ഞീടെണമെന്നൊടതും- വൃക്ഷത്തിൻ ഫലമിതു തിന്നുമ്പൊ
ൾ തന്നെ നിങ്ങൾ തല്ക്ഷണം കൺതുറന്നു നല്ലതുമാകാത്തതും സത്വ
രം തിരിച്ചറിഞ്ഞുടനെ ദൈവത്തൊടുമൊത്തവരായി തീരുമി
ല്ല സംശയമെതും- അതിനെ ദൈവമറിയുന്നിതെന്നവൻ പറഞ്ഞ
വളിൽ ഉപകാരമറതി ദുരാശയും ജനിപ്പിപ്പതിന്നായി നൊക്കി
നടനെന്നെ വെണ്ടു- ഇങ്ങിനെയുള്ള പിശാചിൻ ചതിവാക്യമ
വൾ തന്മനതാരിൽ ബലപ്പെട്ടീതൊ പറഞ്ഞാലും- പറയാമതു ബ
ലപ്പെട്ടതെങ്ങിനെയെന്നാൽ അതിനെയവൾ നിജമനസി വി
ശ്വസിച്ചുതൽ ക്ഷണെവൃക്ഷമതു നൊക്കിത്തൻ കണ്ണുകൾക്കു ത
ൽഫലമലങ്കൃതമായ്തൊന്നിയതുമൂലം മൊഹിച്ചു നിജഹൃദി പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/27&oldid=195109" എന്ന താളിൽനിന്ന് ശേഖരിച്ചത്