താൾ:CiXIV266.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ദ്ധ രാമവരിൽ നിന്നാകാതദുരാശകളുത്ഭവിച്ചിതൊ പുനരെങ്ങി
നെ ചൊല്ലീടുക- ആകാതവിചാരവുമാശയുമവരിൽ നിന്നാദി
യിലുലവായില്ലെന്നതു ധരിച്ചാലും ആകായ്മെക്കാദി പിതാവാകി
യ പിശാചിനാലാദി മാനുഷന്മാൎ ക്കീയബദ്ധമകപ്പെട്ടു- പവിത്ര
നായ ദൈവമഖിലവസ്തുക്കളൊക്കനക്ക നന്നായി സ്സൃഷ്ടിച്ചിരി
ക്കെ പിശാചെന്നിങ്ങൊരുത്തൻ ദുഷ്പിതാവായെങ്ങിനെയുണ്ടാ
യ്വന്നു- ശ്രവിച്ചു കൊൾ്കെങ്കിൽ പറയാമതിന്മൂലം- ഭൂമിയിൽ മ
നുഷ്യരെ സൃഷ്ടിച്ചതെന്നി ദൈവം വാനതിൽ ദൈവദൂതന്മാരെ
ന്നുള്ള ആത്മാക്കളെ നിൎമ്മീച്ചാനവൎകൾ്ക്കു ജീവശക്തികൾ തെജസ്സ
ന്യൂനജ്ഞാനം പരിശുദ്ധിയും നല്കീടിനാൻ അങ്ങിനെയുള്ള ദൂത
ന്മാർ പലരഹംഭാവത്തിന്നു തങ്ങളിടം കൊടുക്ക നിമിത്തമായി
തങ്ങൾ്ക്കുണ്ടായ പരിശുദ്ധജ്ഞാനാദിനശിച്ചിങ്ങിനെ പിശാചു ക

കളായ്പൊയാരെന്നെ വെണ്ടു- പൈശാച സ്വഭാവവുമിഷ്ടവും വി
ചാരവും കെവലമെന്തെന്നെന്നൊടാകവെ പരയെണം- ചുരു
ക്കിച്ചൊല്ലാമവർ ദൊഷത്തിലായവണ്ണം മനുഷ്യരെയും കെടു
ക്കെണമെന്നതെചിന്ത- ആദിമമാനുഷന്മാരെക്കെടുപ്പാൻ പി
ശാചെന്തെ കെവലം പ്രവൃത്തിച്ചാതറിവാൻ ചൊല്ലീടുക- കെട്ടാ
ലും പിശാചുകൾ്ക്കധിപൻ സൎപ്പവെഷം കൈക്കൊണ്ടു സുഭി
ക്ഷൊദ്യാനമകം പുക്കു പിന്നെനമ്മുടെ മൂത്തമ്മയാം ഹവ്വയെ പാപം
ചെയ്വാനമ്മഹാ ശത്രു എഴുനീല്പീച്ചാനെന്നെ വെണ്ടു- എങ്ങി
നെയവനവളെയതിനെഴുനീല്പിച്ചുന്നതാജ്ഞയെ ലംഘിപ്പാൻ
ബലാല്കാരം ചെയ്തൊ-അങ്ങിനെ ബലാല്കാരം കൊണ്ടല്ല ചതി
യാലും തന്നുടെ വ്യാജൊപായം കൊണ്ടും താനതു ചെയ്തു ഹെമി
ച്ചു മനുഷ്യരെപ്പാപം ചെയ്യിപ്പാനൊൎത്താൽ സാധിക്കയില്ല
യെന്നതറിയാം പിശാചിന്നും- പാപം ചെവതിനവനവളിൽ
ചെയ്ത ചതിപറഞ്ഞു വ്യാജമിവയെന്തെന്നു പരയെണം- ഹവ്വ
യൊടവൻ മൂന്നു കളവു ചൊന്നാനെന്നു കൈതവഹീന സത്യവെ
ദൊക്തി കാണിക്കുന്നു- ദൈവാജ്ഞ വിരൊധിച്ചു ലംഘി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/26&oldid=195111" എന്ന താളിൽനിന്ന് ശേഖരിച്ചത്