താൾ:CiXIV266.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ലത്തെയും മഹാദൈവം വീറൊടെ തീൎത്തശെഷമെഴാം നാളെ
ന്തു ചെയ്തു- എഴാം നാൾ പുനരൊന്നും സൃഷ്ടിചെയ്യാതെ മുന്നം സൃഷ്ടി
ച്ചതെല്ലാം പാൎത്തുത്തമമെന്നരുൾചെയ്തു- ആകയാൽ മനുഷ്യന്മാ
രാറുനാൾ പ്രവൃത്തി ചെയ്തെഴാംനാളെല്ലാമൊഴിഞ്ഞ ദിനം നിവൃ
ത്തരായി വിശുദ്ധദിനമെന്നു ഗ്രഹിച്ചു പരിശുദ്ധമഹത്വമുള്ള ദൈ
വനാമത്തെ പ്രശംസിച്ചു വസിച്ചുകൊൾ്വാൻ ദൈവംതദ്ദിനം
നിവൃത്തതായി വസിച്ചു മനസിസന്തുഷ്ടനായി ധരിച്ചു കൊൾ-
ഐഹികപാരത്രീക നിൎമ്മാണം കൊണ്ടുദൈവംകെവലമെന്തു
പ്രകാശിപ്പിച്ചു നമുക്കിഹ- നിജവല്ലഭത്വവും ജ്ഞാനവും തമ്മിലു
ഌഅ നിജപക്ഷവും നമുക്കറിവാറാക്കിത്തന്നു- സൃഷ്ടികളെല്ലാമ്മു
റ്റും നൊക്കുക നിങ്ങളെന്നാലപ്പൊൾ തന്മഹത്വങ്ങൾ നിങ്ങൾ്ക്കും പ്ര
കാശിക്കും ഭൂമിയുമാകാശവുമെങ്ങിനെ തന്മഹത്വം ബൊധിപ്പി
ക്കുന്നതെന്നു നിങ്ങൾക്കും തെളിവാകും- എന്തിന്നായി ദൈവ
മിത്ര വളരെ വസ്തുക്കളെത്തന്തിരുവടി തീൎത്തതെന്തിനുപകാരം
മനുഷ്യരതിനാൽ തൽവല്ലഭത്വവും ജ്ഞാനം മനുഷ്യവംശെത
ന്റെ പക്ഷവും വിചാരിച്ചു വിനയപൂൎവ്വം തന്നെ സ്തുതിച്ചീവണ്ണം മ
ഹാഭാഗ്യശാലികളായിത്തീരെണമെന്നു വെച്ചു- എത്രയും തെളി
വുള്ള വ്യായങ്ങളിവയെല്ലാമെങ്കിലിങ്ങിനെ ചെയ്വാനാൎക്കു പൊ
ലെളുതായും മനുഷ്യന്തന്നാൽ കഴിയാത്തതു ചെയ്വാൻ ദൈവം മനു
ഷ്യനൊടു കല്പിച്ചീടുമെന്നുണ്ടൊതൊന്നി ഇന്നിവയെല്ലാം തീൎത്തൊ
രമ്മഹൊന്നതന്തന്റെ തന്മഹിമകളിങ്ങു വിളങ്ങാതായീടുമൊ ഇ
വറ്റെ നൊക്കി ഗ്രഹിച്ചുറ്റു ചിന്തിച്ചീടുവാൻ കൊടുത്തില്ലയൊ
ദൈവം മനുഷ്യനറിവിനെ അത്രയുമല്ല തന്നെ അറിവാനാശയുള്ളൊ
രുറ്റവന്തന്നെ നൊക്കി പ്രാൎത്ഥിച്ചാലധികമായി അറിവും ബലവുമി
വ അവൎക്കു കൊടുക്കാതൊ- കാരണമെന്തു മനുഷ്യൎക്കതു സാധിയാ
യ്വാൻ ആകയാലെവരാലുമാകാത കാൎയ്യമെന്നു യാതൊരുത്ത
നും ചൊല്വാനെതുമെ കഴിവില്ലാ- ആദൌതാനഖിലസൃഷ്ടികളെ
കൊണ്ടുതന്നെ മാനുഷന്മാൎക്ക വെളിപ്പെടുത്തിയെന്നു കെട്ടെൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/19&oldid=195123" എന്ന താളിൽനിന്ന് ശേഖരിച്ചത്