താൾ:CiXIV266.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

മയ്യൊ നിങ്ങൾ ഇങ്ങിനെ ഉപകാരം ചെയ്വൊനെസ്മരിയാതെ
പശുക്കൾ പാമ്പുകൾ മറ്റൊരൊ വസ്തുക്കളെയും ഭജിക്കെണ്ടുന്ന
ദൈവമെന്നൊൎത്തു വണങ്ങുന്നു- അയ്യയ്യൊ നിങ്ങളെവം ദൈ
വത്തെ നിന്ദിച്ചവൻ ചെയ്ത നന്മെക്കു തിന്മപകരം ചെയ്തതൊ
ൎത്തു സത്വരമനുതാപം ചെയ്തവന്തന്നെ നൊക്കി കില്ബിഷ ശാ
ന്തിക്കവന്തന്നൊടു യാചിക്കെണം- ഒടുക്കമുണ്ടാക്കിയ മനുഷ്യ
മൂലം തന്റെ മഹദ്വൈഭവം ജ്ഞാനം പക്ഷവും വിളങ്ങിയൊ-
കെളെങ്കിൽ നിങ്ങൾ മനുഷ്യന്റെ ദെഹത്തെമാത്രം മനസാ
വിചാരിച്ചു ഗ്രഹിച്ചുകൊള്ളുങ്കിൽ ദൈവവൈഭവം ജ്ഞാ
നം പക്ഷമെന്നിവവെട്ടാവെളിച്ചമെന്നുള്ളതു ഗ്രഹിക്കാ
മെളുപ്പമായി- കെശാദിവാദാന്തംത്യത്ഭുതം മനുഷ്യന്റെ നാ
വുതന്നെയുമെത്ര വിചിത്രമൊൎത്തു കണ്ടാലതിനാൽ പറയു
ന്നു രുചിയുമറിയുന്നു വിവിധകാൎയ്യമതു കൊൺറ്റു സാധിച്ചീടുന്നു
ഇത്ഥമത്യത്ഭുതമായ്മനുഷ്യന്തന്നെ ദൈവം സൃഷ്ടിച്ചു കൊ
ണ്ടാനിതു ചിന്തിച്ചീടുക ചിത്തെപിന്നെയുമ്മനുഷ്യന്റെ കണ്ണു
കൾ നൊക്കീടുക അവറ്റെ മൂക്കിന്നെറ്റമടുത്തൊരിരുഭാഗെ
കുഴികൾ രണ്ടുണ്ടാക്കി അമിഴ്ത്തി വെച്ചതൊൎത്താലത്ഭുതമാ
യൊരറിവുള്ളവനല്ലൊ ദൈവം ഇരുളും വെളിച്ചവും കണ്ടുനെ
ർ വഴി നൊക്കി നടപ്പാനതിനെയൂണ്ടാക്കിയൊരുപകാരം നിന
ച്ചാലെളുതെന്നു നിനെച്ചീടാമൊ ചീത്തെ കണ്മിഴികുഴിയിൽ
വെച്ചില്ലെങ്കിൽ ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ കൂടക്കൂടഭൂമിയിൽ
വീഴുംവിധൌ എത്രവെഗത്തിൽ മിഴിനശിച്ചു പൊകുമഹൊ പിന്നെ
യും കണ്ണിൽ വെൎപ്പ വീഴായ്യ്വാൻ പുരികവും കൺതുയി വീണി
ടായ്വാനുറങ്ങുംവിധൌനിമീ എന്നിവ എല്ലാം തീൎത്തു പിന്നെയും
വിചാരിക്കാമൊന്നല്ലാ രണ്ടു കണ്ണുനിൎമ്മീച്ചൊരുപകാരം ഒരു ക
ൺ പൊട്ടിയെങ്കിൽ മറ്റെന്തുകൊണ്ടും കാണാമതിനു രണ്ടു ക
ണ്ണുനിൎമ്മീച്ചപക്ഷം കാണ്ക കാൽ കൈകൾ നീട്ടിക്കുറുക്കീടുവാന്ത
ക്കവണ്ണം സ്വാധീനം നമ്മിൽ പക്ഷമുള്ള ദൈവത്തിൽ ക്രിയാ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/17&oldid=195127" എന്ന താളിൽനിന്ന് ശേഖരിച്ചത്