താൾ:CiXIV266.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ൎയ്യാദി നക്ഷത്രങ്ങൾ മാനുഷരായ നമുക്കത്യുപകാരന്തന്നെ
മഹത്വമെറ്റമുള്ളൊരവറ്റെ ദൈവങ്ങളെന്നുരക്കുന്നിതു ഞ
ങ്ങൾകരസ്ഥ ശാസ്ത്രങ്ങളിൽ- എന്നതു കെട്ടു സത്യ വൈദിക
നുരചെയ്തു സന്ദെഹമില്ല മഹാവലിയതവയെല്ലാം നമ്മുടെ ഉപ
കാരത്തിന്നായുമിരിക്കുന്നിതെന്നാലുമവ ദൈവമെന്നു ചൊ
ല്ലരുതൊടും- ചന്ദ്രസൂൎയ്യാദികൾ്ക്കു ചെതസ്സുചെറ്റുമുണ്ടൊ സ
ൎവ്വവൈഭവം സൎവ്വവ്യാപകമഹിമയും സൂൎയ്യാദിഗ്രഹങ്ങളില്ല
തു മൂലം നിങ്ങൾ- അവറ്റെ ദൈവമെന്നു നിനെച്ച വന്ദിക്കരു
തു ശുദ്ധമതു മഹാപാപമെന്നതെവരൂ സൎവ്വനിൎമ്മാതാവായ
ദൈവത്തെനിരസിച്ചു നിൎമ്മിക്കപ്പെട്ടവറ്റെ വന്ദിക്കുമ്മഹാപാ
പം എത്രയുമെറ്റമെറ്റം നിങ്ങളിൽ വെളിവായിതിദ്ദെശമന്ധ
കാര വ്യാപ്തമായ്ചമഞ്ഞിതു- ജലത്തിലഞ്ചാം ദിനമുണ്ടായ മത്സ്യ
ങ്ങളും പറപ്പാനാകാശന്തെ ജനിച്ച പക്ഷികളും ജഗൽ പാലക
ന്തന്റെ മഹത്വസാക്ഷികളൊ കഥിക്കെന്നതുകെട്ടു പറഞ്ഞു മ
റ്റെവനും- സംശയമെന്തു സമുദ്രങ്ങളുമാറുകളിൽ തഞ്ചി മത്സ്യം
പലവിധമുള്ളവറ്റിന്റെ ചെഞ്ചമെയുള്ള ദെഹമൊരൊന്നു
നൊക്കുന്തൊറും എന്തൊരു കുതൂഹലമന്തരാ വിചാരിച്ചാൽ-
അളവില്ലാതജ്ഞാനബലമുഌഅവന്റെ കൃതിയെന്നിവയെ മ
റ്റാരിങ്ങിനെയുണ്ടാക്കുന്നു- പക്ഷികളുമൃദുഗാത്രങ്ങൾ നിനാദങ്ങ
ളിത്തരമൊരൊന്നൊൎത്താൽ മറ്റാരിങ്ങിനെ ചെയ്വൂ ആകയാ
ലിവ മഹാദൈവത്തിൻ മഹിമകൾ വ്യാകുലഹീന വെളിപ്പെ
ടുത്തീടുന്നു നൂനം- എന്നാലുമവറ്റിലൊന്നിനെയും ദൈവമെന്നു
ചിന്തിച്ചു വന്ദിക്കുന്നതുചിതമല്ല താനും- ആറാന്നാളാദിനാഥൻ
നിൎമ്മിച്ച മൃഗഗണം മാനുഷൎക്കത്യാവശ്യമെന്നറിയുന്നു ഞങ്ങൾ
ആവശ്യന്തന്നെ പാരമാടുകൾ കുതിരകൾ കാളകൾ പശുക്കളു
ച്ചറ്റുള്ളവ കൊണ്ടുമാനുഷൎക്കൊരൊ സഹായം വരുന്നതു നൊ
ക്കി വീറൊടീവക എല്ലാം നിൎമ്മിച്ചുതന്നവനെ നെരായി നമസ്കാ
ര സ്തൊത്രങ്ങൾ ചെയ്തീടെണമെന്നതു ന്യായം നമുക്കെങ്കിലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/16&oldid=195129" എന്ന താളിൽനിന്ന് ശേഖരിച്ചത്