താൾ:CiXIV266.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ന്നുകെൾ്ക്കതും പറഞ്ഞീടാം വെളിച്ചമുണ്ടാക എന്നരുളി ചെയ്തവി
ധൌ വെളിച്ചമുണ്ടായ്വന്നു സമസ്തെശന്റെ ചൊല്ലാൽ വെളിച്ച
മില്ലെങ്കിൽ നാമെപ്പൊഴുമന്ധകാരെ വസിച്ചു പ്രവൃത്തിയിൽ
നടപ്പാൻ വഹിയാതെ ദൈവനിൎമ്മിതമൊന്നും കാണ്മാനും ക
ഴിയാതെ മാനസഖെദം പൂണ്ടു വലഞ്ഞു വസിക്കെണം വെളിച്ച
മുണ്ടാകയാൽ ദൈവത്തിൻ പ്രവൃത്തികൾ ഗ്രഹിപ്പാനെളുതായി
നിനെക്ക മനസി നീ വെളിച്ചമുണ്ടാകയാൽ നാമൊരൊരൊ വെലചെ
യ്തു മുഴുത്തസന്തൊഷം പൂണ്ടിങ്ങിനെ വസിക്കുന്നു- ആകാശവിരി
വു കൊണ്ട് എന്തുപകാരമുള്ളു ബൂമിയിലിരിക്കുന്ന നമുക്കു മഹാമ
തെ- ആകാശമില്ല എങ്കിൽ മനുഷ്യമൃഗാസികൾ പാദവജാലം കൃ
ഷി മുതലായവയെല്ലാം ജീവിപ്പാൻ കഴിവില്ലശ്വാസവും വിട്ടു
കൂടാതാ കയാലൊരൊശ്വാസം കഴിക്കുന്തൊറും മഹാദൈവ
ത്തെ വാഴ്ത്തിസ്തുതിച്ചീടുവാൻ ന്യായം തന്നെ ആകാശപിരിവില്ലെന്നാ
കിലൊ മെഘങ്ങളും വായുവും മഴയുമുണ്ടാകുവാൻ കഴിവില്ലാ ക
ൎത്തൃനിൎമ്മിതങ്ങളാമിവനാം കാണുന്തൊറും ആശ്ചര്യം പൂണ്ടുവ
ണങ്ങുക നമ്മുടെ കടം- ബിംബസെവകൻ ചൊന്നാൽ മൂന്നാം നാ
ൾ മഹാദൈവം വെള്ളങ്ങളൊരുമിച്ചു സമുദ്രമാക്കി ഭൂമൌസ
സ്യാദി പലവക സൃഷ്ടിച്ചതഹൊ നമുക്കെത്രയുമുപകാരമെന്ന
റിയുന്നു ഞങ്ങൾ- നന്നതു നിങ്ങളറിഞ്ഞെങ്കിലൊ മഹാദൈ
വ നിൎമ്മിതനദികളാം ഗംഗയും കാളിന്ദിയും കാവെരിനൎമ്മദാ
യെന്നിവറ്റെ ദൈവമെന്നു ചെതസി നിരൂപിച്ചു വന്ധിപ്പാനെ
ന്തുമൂലം-സൃഷ്ടിയെ വന്ധിച്ചതിൻ സ്രഷ്ടാവെ നിന്ദിക്കുന്നതെ
ത്രയുമ്മതി മൌഢ്യമെന്നു വന്നീടുമല്ലൊ വൃക്ഷങ്ങൾ പക്വഫല
ങ്ങളും തല്പത്രങ്ങളും ഇത്യാദി മനുഷ്യൎക്കത്യുപകാരന്ത
ന്നെ വിശപ്പും തീൎക്കാമൊരൊ മരുന്നാകയുമുണ്ടു വസ്ത്രങ്ങളു
ണ്ടാക്കുവാന്തക്കവയതു മുണ്ടുവനവും കൃഷിനിലങ്ങളുമാകവെ
നമ്മിൽ പരമദൈവ പ്രീതിവൈഭവം ചൂണ്ടിക്കാണിച്ചവനെ
സ്തുതിപ്പാനായുണൎത്തുന്നിതു നമ്മെ- നാലാന്നാളുണ്ടായ്വന്നു സൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/15&oldid=195130" എന്ന താളിൽനിന്ന് ശേഖരിച്ചത്