താൾ:CiXIV266.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

ൻചെരുംമാനുഷർചെയ്യെണ്ടതെന്തഹൊ— കെളവർനിജപാ
പങ്ങളുമവമൂലമിങ്ങുവരെണ്ടുന്നശിക്ഷയും മാനസത്തിങ്കൽബൊ
ധിച്ചുണൎവ്വൊടെപാപമൊക്കവെറുത്തുവിട്ടീടുവാൻആശപൂണ്ടിരി
ക്കെണമതെന്നിയെ യെശുവിന്റെമരണവുംരക്തവുംനമ്മുടെപാ
പഭാരമകറ്റുമെന്നിങ്ങിനെനണ്ണിയെശുമശീഹയിൽഭക്തിവിശ്വാ
സമൊടവൻകാൽക്കീഴെമാത്രംപാപപൊറുതിഅന്വെഷിച്ചുരക്ഷി
താവിനൊടെത്തുന്നവിശ്വാസയുക്തംസ്നാനംപരിഗ്രഹിച്ചീടണംഇ
ങ്ങിനെസ്നാനമെറ്റൊരനന്തരമിങ്ങുസിദ്ധൊപകാരഭാഗ്യാവലികാ
ണിപൊലുംമറെക്കാതെപാലനംചെയ്തവനെസ്തുതിച്ചുനടക്കെണം—
ജ്ഞാനസ്നാനമെല്ക്കുന്നവരെല്ലാരും കാൎയ്യമീമൂന്നുംചെയ്തീടുമാറു
ണ്ടൊ— അങ്ങിനെചെയ്യുമെന്നവരെല്ലാരുംചൊല്ലുന്നുസഭാമുമ്പാക
വാഗ്ദത്തംദൈവത്തിന്നുപ്രാമാണ്യംകൊടുത്തുകൊണ്ടെറ്റുകൊള്ളു
ന്നുസ്നാനത്തെമാനുഷർ— സ്നാനമിത്ഥമൊരിക്കലെറ്റാലതുപൊ
രുമൊകൂടക്കൂടയെല്ക്കെണമൊ— എന്നുകെട്ടുപ്രബൊധകൻചൊ
ല്ലിനാനെന്നുംമാറിപ്പൊകാദൈവവാഗ്ദത്തംതന്തിരുവടിനമ്മൊ
ടൊരുവട്ടംക്രിസ്തനിലരുൾചെയ്തനിയമമൊസുസ്ഥിരമായിനിന്നീടു
മെപ്പൊഴുമപ്രകാരമിരിക്കിലുംനമ്മുടെചിത്തമെറ്റംകലങ്ങിപ്പിൻ
മാറുമെന്നെത്രയുംഭയംവെണംമനതാരിൽആകയാൽദൈവംന
മ്മൊടുണ്ടാക്കിയദിവ്യമായകറാറനുവാസരംകൂടക്കൂടനാംധ്യാനിച്ചു
റപ്പിച്ചുപൊരുവാൻനല്ലുണൎച്ചയുണ്ടാകെണം— ചൊദിച്ചാനതുകെട്ടു
ബിംബാൎച്ചകൻവാങ്ങിപൊകുന്നുനമ്മുടെമാനസം പ്രൌഢമായു
റച്ചീടുവാൻസന്ദെശംവെറെയൊന്നരുൾചെയ്തിലയൊവിഭു— ഉ
ണ്ടവൻപാടുപെട്ടുമരിച്ചതുകൊണ്ടുനിൎമ്മിച്ചരക്ഷൊപകാരമൊനമ്മി
ലിങ്ങുഫലിച്ചതുകൊണ്ടുനാംശക്തരായിച്ചമയും പ്രകാരമായി
കല്പിച്ചുതാൻവിശുദ്ധരാഭൊജനംവിശ്വപാലകനായദൈവാത്മ
ജൻ— എന്തുപൊലീവിശുദ്ധരാഭൊജനംതമ്പുരാൻ നിയമിച്ചതു
കെൾ്ക്കട്ടെ— കെട്ടുകൊൾകവന്താനതുസ്ഥാപിച്ചവാൎത്തയാദിയെ
തൊട്ടുരചെയ്തീടാം— നമ്മുടെവിഭുയെശുമശീഹതാൻകാണിച്ചുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/106&oldid=194973" എന്ന താളിൽനിന്ന് ശേഖരിച്ചത്