താൾ:CiXIV266.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ണ്ടെന്തൊരുഫലമുണ്ടാം നമുക്കിഹ— സൎവ്വലൊകരിൽദൈവംകനിവുറ്റു
പാപമെല്ലാംക്ഷമിച്ചുകൊടുത്തതുസാധിക്കുന്നവഴിനമുക്കായതു
ബൊധിപ്പിച്ചുസുവിശെഷമത്ഭുതംപാപദ്ധ്വംസകനാം പരിത്രാണകം
ചെതസ്സിങ്കലറിയിച്ചുനിൎമ്മലം ക്രിസ്തസംഗ്രഹവിശ്വാസവൎത്ത്മനാകി
ൽബിഷക്ഷമയുമഖിലാശിസ്സുംതെടുവാൻ നമുക്കുത്സാഹമെകുന്നു
ശൊഭനംസുവിശെഷ പ്രബൊധനം ആകയാൽന്യായശാസ്ത്രപ്ര
ബൊധനവുംശൊഭനസുവിശെഷപ്രബൊധനവുംരണ്ടുകൊണ്ടുംവ
രുന്നപ്രയൊജനമെന്തുവൎണ്ണിപ്പതിന്നുമതിവയംമാനുഷരായനമ്മു
ടെമാനസെനൂതനചിന്തനൂനമുണ്ടാകുവാൻമൂലമാമിതുസന്ദെഹമി
ല്ലെന്നുവെദവാദിഗീർകെട്ടുചൊദിച്ചിതു— ദിവ്യമാമുപദെശമിതു
കൊണ്ടുജാതമാമീഫലംലഭിച്ചീടുവാനെന്തുചെയ്വുനാമെന്നുമനൊഗത
സംശയം നീങ്ങുമാറുരചെയ്താലും— കെളിവമഹാദൈവത്തിൽനി
ന്നുവന്നിറങ്ങിയവാക്യങ്ങൾനിൎണ്ണയംദിവ്യമാമുപദെശമെന്നിങ്ങി
നെതാനറിഞ്ഞു കരുത്തൊടുവായിച്ചുഅൎത്ഥമുറ്റുവിചാരിച്ചു
ബൊധിച്ചുതത്രലിഖ്യന്യായങ്ങൾ പ്രകാശിപ്പാൻ ദൈവത്തൊടു
പ്രാൎത്ഥിച്ചുകൊണ്ടിങ്ങിനെചെയ്തുവന്നാൽനമുക്കുള്ളിലുണ്ടായ
ഘൊരമാമിരുൾനീങ്ങിപ്രകാശവുംജ്ഞാനവുംദൈവശക്തിയും മാന
സെഊഢകൌതുകം ജാതമായ്വന്നീടുമൂനമില്ലതിന്നെന്നുധരിക്ക
നീ— എത്രകാലമായിനിങ്ങളീന്നാടാൎക്കുസത്യവെദന്യായങ്ങൾപ
റയുന്നുകാണുന്നില്ലതിനെതുംഫലമതിന്മൂലമെന്തുപറകമഹാമതെ—
— ദൈവവാക്യംനരജനമാനസംസാദരമെഴുനീല്പിച്ചനന്തരംശക്തി
നൽകുമുപദെശമെങ്കിലുംതൽഫലംനാമനുഭവിച്ചീടുവാൻ ആശ
യാകരുത്തൊടതുവായിച്ചുകെട്ടുകൊണ്ടുള്ളിലിങ്ങുഫലംചെയ്വാൻ
ദൈവംനൽകെണമെന്നവനെനൊക്കിത്താഴ്മയൊടുവിളിച്ചുപ്രാ
ൎത്ഥിക്കണം— ഇപ്രകാരമിന്നാട്ടുകാരിന്നെരമ്മട്ടുമാശയൊടെയിവവാ
യിച്ചുനല്ലവണ്ണം തിരഞ്ഞുനൊക്കീടുകാഎന്നതാരുമെചെയ്യുന്നതി
ല്ലഹൊസത്യമെന്തെന്നറിയെണമെന്നൊരുചിത്തകാംക്ഷാ കല
ൎന്നഗുണഭാവംആദിനാൾതൊട്ടുതന്നെഇവൎകളിലെതുമുണ്ടായികണ്ടീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/103&oldid=194978" എന്ന താളിൽനിന്ന് ശേഖരിച്ചത്