താൾ:CiXIV266.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ന്നുബൊധിച്ചു ദൈവത്തെനൊക്കിപ്രാൎത്ഥിച്ചുകൊണ്ടവന്താൻ
നിജാത്മബലംതന്നരുളുവാൻതാഴ്മയൊടുണൎത്തിച്ചപെക്ഷിക്കനാ
മിങ്ങിനെപൂൎണ്ണചെതസാ യാചിച്ചാൽ ദൈവമായപിതാവുത
ന്നാത്മാവുനൽകുമെന്നുയെശുക്രിസ്തനരുൾചെയ്തു— എതുയത്നെന
നമ്മെവിശുദ്ധാത്മാശൊഭനമായിഗുണപ്പെടുത്തീടുന്നുകെളതെങ്കി
ലൊസത്യവെദാന്തരെതാനെഴുതിച്ചദൈവൊപദെശത്താൽ
നമ്മുടെമനസ്സെത്തെളിയിച്ചുകൊണ്ടിങ്ങുപകാരമാമറിവുണ്ടാ
ക്കിഇപ്രകാരമായ്നമ്മെവിശുദ്ധാത്മാസല്ക്കരിച്ചുഗുണപ്പെടുത്തീടു
ന്നു— ഏതുന്യായങ്ങൾസത്യവെദാന്തരെതാനെഴുതിച്ചുദൈവമ
തിന്നായി— കെളതിൽ വിധംരണ്ടുന്യായങ്ങളിങ്ങാകുലഹീനമാ
ണ്ടുവിളങ്ങുന്നു— രണ്ടിൽഒന്നുഗുണംദൊഷവുംന്യായമന്യായമി
ന്നതെന്നറിയിക്കുന്നപത്തു കല്പനയാമെഴുത്തായതുമുച്ചരിക്കു
ന്നുന്യായപ്രമാണമായി— ഉക്തമിന്നിരണ്ടാമതുപാപത്തിൽതെ
റ്റി വീണുമനുഷ്യൎക്കലിവൊടെരക്ഷിതാവിനെദൈവമയച്ച
വൻപെട്ടപാടുകൊണ്ടെല്ലാമനുഷ്യൎക്കുംപാപവുമതിനാൽവ
രുംശിക്ഷയുംതീരവെനീക്കിമൊചനമുണ്ടാക്കിസ്വൎഗ്ഗരാജ്യവും
തൽഭാഗ്യഭൊഗവുമ്മുറ്റനുഭവിപ്പാനിമ്മനുഷ്യൎക്കുന്യായമുണ്ടാ
ക്കിദൈവമെന്നാശ്വാസപൂൎണ്ണമാറുപദെശംസുഭിക്ഷദംകെളികൊ
ണ്ടുസുവിശെഷമാമിതുകെൾവിയായല്ലൊരണ്ടുവിധങ്ങളും— പാ
പത്തിൽവീണവൻഗുണീഭൂതനായിത്തീരുവാനിവരണ്ടുമുപയൊഗം—
പത്തുകല്പനാനാമറിഞ്ഞീടിനാൽസിദ്ധമാമുപകാരമെന്തായ്വരും—
—പത്തുകല്പനയാംന്യായശാസ്ത്രത്താൽകൃത്യാകൃത്യങ്ങൾനാമറിഞ്ഞി
ങ്ങിനെപാപബൊധവും കല്പനാലംഘനാൽനെരിടുംശിക്ഷയെതെ
ന്നുംബൊധിക്കുംആകയാൽനാമിതുവരെഎങ്ങിനെപൊൽനടന്ന
തെന്നുറ്റുവിചാരിച്ചുകല്പനായിതുപൊലെയായൊഎന്നുസൂക്ഷ്മചി
ന്തചെയ്തീടുന്ദശാന്തരെനാമിതുവരെചെയ്തപാപങ്ങളുംഘൊര
ശിക്ഷതന്മൂലംവരെണ്ടതുമാകബൊധിച്ചുസത്യമനസ്താപംചെയ്വതി
നായറിവിതുകൊള്ളുന്നു— ശൊഭനസുവിശെഷപ്രബൊധംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/102&oldid=194983" എന്ന താളിൽനിന്ന് ശേഖരിച്ചത്