താൾ:CiXIV265.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ചതുൎത്ഥൊദ്ധ്യായഃ

ഗന്ധാനുലെപനാദ്യംകൊണ്ടുഗവ്യഹവ്യാദിക
ൾകൊണ്ടുപൂജിച്ചുടൻതൃപ്തിവരുത്തിനമസ്കരി
ച്ചീടിനാരപ്സരസ്ത്രീകളും‌പാടി നാട്യഞ്ചെയ്താർ
ദെവകളൊടരുളിച്ചെയ്തിതന്നെരം ദെവിയുമെ
റ്റം പ്രസാദിച്ചുസാദരം സന്തുഷ്ടയായിതുഞാ
നിനിനിങ്ങൾക്കുചിന്തിതംചൊല്ലീടുവിൻ വ
രം‌നൽകുവൻ എങ്കിലൊമാനുഷരിസ്തുതിചൊ
ല്ലുകിൽ സങ്കടന്തീൎത്തുസമ്പത്തുനൽകെണമെ
അങ്ങിനെതന്നെയൊരന്തരമില്ലിനി നിങ്ങൾ
സുഖിച്ചു വസിച്ചാലുമെവരും എന്നരുൾചെ
യ്തുമറഞ്ഞിതുദെവിയും വിണ്ണവരുംചെന്നു പു
ക്കാർനിജാലയെ കെൾക്കനൃപെന്ദ്രവൈശ്യൊ
ത്തമനിങ്ങളെന്നാക്കമെറും‌മുനിശ്രെഷ്ഠനരുൾ
ചെയ്തു പില്പാടുഗൌരികളെബരത്തിങ്കൽ നി
ന്നുല്പന്നയായിതുമായാഭഗവതി സുംഭനിസും
ഭന്മാരെക്കൊല്ലുവാനതും സം‌പ്രീതിയൊടു കെ
ൾപ്പിൻപറഞ്ഞീടുവൻ ഇത്ഥമരുൾചെയ്തു താ
പസശ്രെഷ്ഠനു മദ്ധ്യായവുന്നാലിവിടെ ക്ക
ഴിഞ്ഞിതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/38&oldid=187514" എന്ന താളിൽനിന്ന് ശേഖരിച്ചത്