താൾ:CiXIV265.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥൊദ്ധ്യായഃ ൩൩

തിയെല്ലാമകന്നീടു ന്ദ്രുതതരം സ്വസ്ഥന്മാരായു
ള്ളൊർസെ വിച്ചുകൊള്ളുകിൽ ചിത്തവുംശു
ദ്ധമായ്വന്നുകൂടുംദൃഢം ദാരിദ്ര്യദുഃഖ ഭയങ്ങളെ
നീക്കുവാ നാരിത്രിഭുവനത്തിൽ നീയെന്നി
യെതുല്യമില്ലെല്ലൊപരാക്രമത്തിന്നുതെ കല്യാ
ണരൂപം ഭയഹരമെത്രയും ചിത്തെകൃപയുണ്ടു
ദീനജനംപ്രതി യുദ്ധെകഠൊരത്വവും പാരമു
ണ്ടാല്ലൊ ലൊകത്രയം‌ത്വയാ പാലിതമായിതു
ശൊകമ‌കന്നിതുഞങ്ങൾക്കുമൊക്കവെ ശൂലെ
നപാലിച്ചുകൊള്ളുകഞങ്ങളെ പാലിച്ചുകൊള്ളു
ക ഖഡ്ഗനെചണ്ഡികെ പാലിക്കഘണ്ഠാനിനാ
ദെനഞങ്ങളെ പാലിക്കചാപ ജ്യാനദെനസ
ന്തതം നാലുദിക്കിങ്കലും പാലിച്ചുകൊള്ളുക പാ
ലിക്കസൌമ്യങ്ങളായ രൂപങ്ങൾതെ പാലിക്ക
ഘൊരമായുള്ള രൂപങ്ങളും‌പാലിച്ചു കൊള്ളുക
ദെവിശസ്ത്രെണതെ സ്വൎഗ്ഗവും ഭൂമണ്ഡല
ത്തെയുംരക്ഷിക്ക ദുൎഗ്ഗെഭഗവതിനിത്യന്നമൊ
സ്തുതെ ഇന്ദ്രാദിദെവകളിത്ഥം സ്തുതിചെയ്തു ന
ന്ദനൊൽഭൂതപ്രസൂനങ്ങളെയൎച്ചിച്ചുദിവ്യമാം

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/37&oldid=187512" എന്ന താളിൽനിന്ന് ശേഖരിച്ചത്