താൾ:CiXIV265.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതിയൊദ്ധ്യായ: ൧൫

പുമഹിഷന്ദെവകൾക്കുപുരന്ദരൻ ആജിയി
ൽതൊററാരന്നു ദെവകളറിഞ്ഞാലും ഇന്ദ്രനാ
യ്വാണാന്മഹിഷാസുരനതുകാലംവൃന്ദാരകന്മാ
ർചെന്നുവന്ദിച്ചുവിരിഞ്ചനെ ധാതാവുതന്നെ
മുന്നിട്ടാദിതെയന്മാർചെന്നു ഭൂതെശനാരായ
ണന്മാരെയും വണങ്ങിനാർ ഒന്നൊഴിയാതെ
മഹിഷാസുരവിചെഷ്ടിതം വന്നൊരു ദുഃഖ
ത്തൊടുമെപ്പെരുമുണൎത്തിച്ചാർ ഇന്ദ്രാഗ്നിയമ
വരുണാനിലസൂൎയ്യാദിനാമ്മന്ദിരങ്ങളുമധികാ
രവുമടക്കിയാൻ സ്വൎഗ്ഗവുമുപെക്ഷിച്ചുമൎത്യരാ
യവനിയിൽ ദുഃഖിച്ചുനടക്കുന്നു ഞങ്ങളെന്താ
വരുതയ്യൊ ഇല്ലൊരുശരണംമറ്റവനെ വൈ
കിടാതെ കൊല്ലുവാനുപായമെന്തതിനെ ച്ചി
ന്തിക്കെണം ഇത്തരംത്രിദശന്മാർ വാക്കുകൾ
കെട്ടനെരം ക്രുദ്ധന്മാരായർമഹാദെവനും മു
കുന്ദനും അന്നെരമവരുടെ വക്ത്രപത്മത്തിങ്ക
ൽ നിന്നൊന്നിച്ചുപുറപ്പെട്ടു ഘൊരമാന്തെജ
സ്സപ്പൊൾ അംഭൊജൊത്ഭവനുടെ വക്ത്രങ്ങ
ൾതൊറുന്നിന്നു സംഭവിച്ചിതുമഹാ തെജൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/19&oldid=187476" എന്ന താളിൽനിന്ന് ശേഖരിച്ചത്