താൾ:CiXIV265.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ ദ്വിതീയൊദ്ധ്യായഃ

രാശിയുമപ്പൊൾ മറ്റുള്ളവിബുധന്മാർ തമ്മു
ടെകോപം‌കൊണ്ടു തെറ്റെന്നുപുറപ്പെട്ടുദീപി
ച്ചതെജൊമയം സൎവ്വദെവതാ ശരീരങ്ങളിൽ
നിന്നുണ്ടായ ദുൎവ്വാരമായതെജസ്സൊന്നിച്ചു കൂ
ടിയപ്പൊൾ ഉൎവ്വിയുമാകാശവുന്നിറഞ്ഞു പര
ന്നൊരുപൎവ്വതമെന്നപൊലെതെജസാം കൂട്ടമ
പ്പൊൾ ഔൎവ്വാഗ്നിതന്നെക്കാളും ഘൊരമാ
യ്ജ്വലിച്ചിതു സൎവ്വശാ വ്യാപ്തമായ കല്പാന്ത
വഹ്നിപൊലെ സൎവ്വദെവന്മാരുടെ തെജസ്സു
മൊന്നായ്ചെൎന്നുസൎവ്വലൊകവ്യാപ്തമായ്ക്കാണാ
യിദെവന്മാൎക്കും ഔൎവ്വാഗ്നിജ്വാലാമാലയൊടു
മുജ്വലിച്ചൊരു പൎവ്വതാകാരം‌പൂണ്ട നിൽക്കു
ന്നപൊലെകണ്ടാർ നാരീവെഷവും‌പൂണ്ടു നി
ൽക്കുന്നദിവ്യരൂപം പാരെല്ലാന്നറിഞ്ഞതെജ
സ്സൊടും‌കാണായെല്ലൊ ശങ്കരതെജസ്സിനാലു
ണ്ടായിമുഖാംബുജം പങ്കജെക്ഷണനുടെ തെ
ജസാബാഹുക്കളും ബ്രാഹ്മമാന്തെജസ്സിനാ ലു
ണ്ടാ‍ായിപാദങ്ങളും കാമ്യമാന്നിതംബവും ഭൂമി
തൻതെജസ്സിനാൽ സൌമ്യതെജസാ പുനരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/20&oldid=187478" എന്ന താളിൽനിന്ന് ശേഖരിച്ചത്