താൾ:CiXIV265.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമൊദ്ധ്യായഃ ൯

ദെവിതൻപ്രഭാവമത്യത്ഭുതമെല്ലൊ പാൎത്താൽ
മാധവനുടെ മഹാമായതൻപ്രഭാവത്താൽ ചെ
തനാരൂപംജഗത്തൊക്കവെമൊഹിക്കുന്നു വി
ദ്യാരൂപിണിയായവിഷ്ണുതന്മഹാമായ ഭക്ത
ന്മാൎക്കെല്ലാമ്മുക്തി കൊടുക്കുന്നതുനൂനം സൎഗ്ഗ
പാലനസംഹാരങ്ങൾചെയ്തീടുന്നതും സ്വൎഗ്ഗാ
പവൎഗ്ഗങ്ങളെദാനംചെയ്തീടുന്നതും ഭുക്തിമുക്തി
കൾ നൽകീടുന്നതുന്നാരായണ ശക്തിയാമ്മ
ഹാമായദെവിയെന്നറിഞ്ഞാലും അതുകെട്ടൊ
രുനൃപൻപിന്നെയുഞ്ചൊദ്യഞ്ചെയ്താൻ മുദിതാ
ത്മാവാംമുനിശ്രെഷ്ഠനൊടതുനെരംമാധവനുടെ
യൊഗനിദ്രയാമ്മഹാമായ ബൊധരൂപിണി
യായദെവിയെങ്ങിനെയുള്ളു യാതൊരെത്തുനി
ന്നുണ്ടായിതുമായാദെവീ യാതൊരുജാതിരൂപം
യാതൊരുജാതിനാമം യാതൊരുജാതിശീലംയാ
തൊരുജാതികൎമ്മം എന്നിവയെല്ലാ മിനിക്കറി
വാൻതക്കവണ്ണ മൊന്നൊഴിയാതെയരുൾചെ
യ്യണംദയാനിധെ ഭൂപതിയുടെചൊദ്യംകെട്ടു
സന്തൊഷംപൂണ്ടു താപസപ്രവരനു മരുളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/13&oldid=187464" എന്ന താളിൽനിന്ന് ശേഖരിച്ചത്