താൾ:CiXIV265.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ പ്രഥമൊദ്ധ്യായഃ

വ്വെറെജന്തുക്കൾക്കുവിഷയങ്ങളുമുണ്ടു ദുൎവ്വാ
രമതുമഹൽജ്ഞാനികളാലുമൊൎത്താൽ കെചിൽ
പ്രാണികൾദിനാന്ധങ്ങളായുള്ളഭുവി കെചി
ൽപ്രാണികളെല്ലാംരാത്രിയിലന്ധങ്ങളാംതുല്യ
ദൃഷ്ടികൾദിനരാത്രികൾതൊറുംകെചിൽതുല്യ
ദൃഷ്ടികൾമനുജന്മാരെന്നെല്ലൊചൊല്ലു സത്യ
മല്ലതുനിരൂപിച്ചാൽകെവലജ്ഞാനം ചിത്ത
ത്തിൽപശുപക്ഷിമൃഗജാതികൾക്കത്രെപക്ഷി
കൾമുട്ടയിട്ടു പട്ടിണിയിട്ടുകിട ന്നൊക്കവെ
കൊത്തിപ്പിരിച്ചരികെചെൎത്തുകൊണ്ടു പക്ഷ
ങ്ങൾതൊറുംവെച്ചുവളൎത്തുദിനംതൊറും ഭക്ഷി
പ്പാൻകൊക്കിൽക്കൊത്തിക്കൊണ്ടന്നു കൊടു
ത്തുടൻ നാൾതോറും പറക്കയുംപഠിച്ചുവളൎത്തി
യാലെതുമെമമത്വ മില്ലവറ്റിലൊട്ടുംപിന്നെ
മൎത്ത്യന്മാർപുത്രന്മാരിൽ പ്രത്യുപകാരംചിന്തി
ച്ചെത്രയുംമൊഹിക്കുന്നൊരജ്ഞാനന്നിമിത്തിമാ
യി സൃഷ്ടിപാലനമൂലമായതൻ പ്രഭാവത്താ
ൽ പുഷ്ടമൊഹെനനൃണാ മജ്ഞാനംഭവിക്കു
ന്നൂ ദെവെശനുടെയാഗനിദ്രയായീടു മ്മായാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/12&oldid=187462" എന്ന താളിൽനിന്ന് ശേഖരിച്ചത്