താൾ:CiXIV265.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ പ്രഥമൊദ്ധ്യായഃ

ച്ചെയ്തീടിനാൻ വിഷ്ണുമായാദെവിതന്നുത്ഭവാ
ദികളെല്ലാം വിഷ്ണുമുഖ്യന്മാരാലു മറിഞ്ഞുകൂടാ
യെല്ലൊ പാരബ്രഹ്മവുമ്മഹാമായയു മതുപൊ
ലെ അറിഞ്ഞുകൂടാതവസ്തുക്കളെന്നറിഞ്ഞാലും
ആദ്യന്തം ബ്രഹ്മത്തിനു മ്മായക്കുമില്ലാരാലും
വെദ്യവുമല്ലനിത്യമായുള്ളവസ്തുവെത്രെ ചന്ദ്ര
നുഞ്ചന്ദ്രികയുമെന്നതുപൊലെപുന രൊന്നെ
ത്രെവിചാരിച്ചുകാണ്കിലെന്നറിഞ്ഞാലും രൂപ
നാമങ്ങളംഗീകരിച്ചുകാൎയ്യാൎത്ഥമായി ഭൂപതെകെ
ട്ടുകൊൾകതൽപ്രകാരങ്ങളെല്ലാം കല്പാന്തെലൊ
കമെകാൎണ്ണവമായ്ചമഞ്ഞനാൾസൎപ്പെന്ദ്രതല്പെ
വിഷ്ണുയൊഗനിദ്രയുംപൂണ്ടു തൽക്കാലെവിഷ്ണു
കൎണ്ണമലസംഭൂതന്മാരാ യ്വിഖ്യാതന്മാരാംമധു
കൈടഭന്മാരെന്നുപെർ രണ്ടസുരന്മാരുണ്ടായ്വ
ന്നവരിരുവരും കണ്ടിതുനാഭികമലത്തിങ്കലിരു
ന്നീടുംബ്രഹ്മാവുതന്നെയപ്പൊൾ കൊല്ലുവാന
ടുത്തിതുസമ്മൊഹംപൂണ്ടുഭയങ്കൊണ്ടു‌പത്മാസ
നനും ലൊകനായകുനുണരാഞ്ഞുടൻവിരിഞ്ച
നുയൊഗനിദ്രയെസ്തുതിച്ചീടിനാൻഭക്തയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/14&oldid=187466" എന്ന താളിൽനിന്ന് ശേഖരിച്ചത്