താൾ:CiXIV264.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

അസ്സൂറും, പാൎസിയും, ഗ്രേക്കും, റോമായും തന്നെ എന്നാൽ റോമാ രാജ്യം നാലാമത്തതും മാഹാ വലി യതും ആയിരുന്നു. ൟ മഹാ വലിയ രാജ്യം ശൂ ന്യമായി പോയപ്പോൾ അതിൽനിന്ന പത്ത ചെ റിയ രാജ്യങ്ങൾ ഉണ്ടായി. അവയുടെ പേർ വീസി ഗോത്സ, ഹെരുലിയൻ്സ. ഒസ്ത്രൊഗോത്സ. ഫ്രാൻ ക്സ. ബുൎഗുണ്യാൻ്സ. വണ്ടൽ്സ. ആലെയൻ്സ. സ്വെ വീസ. ഗെപിദീസ. ലമ്പാൎദ്സ. ഇവയാകുന്നു. പിന്നെ ഇവയിൽ ഹെരുലിയാൻ്സ. ഒസ്ത്രൊഗൊ ത്സ. ലമ്പാൎദ്സ. എന്ന മൂന്ന രാജ്യങ്ങൾ മറ്റൊരു ചെറിയ അധികാരിയുടെ കൈയിൽ വീണു. അ തിനാൽ ദീൎഘദൎശനം തുല്യമായിട്ട നിവൃത്തിക്കപ്പെ ട്ടു എങ്കിലും മൂന്ന രാജ്യഭാരം വഹിക്കുന്ന ൟ അ ധികാരി അത്യുന്നതനായവന്റെ ശുദ്ധിമാന്മാരെ ക്ഷയിപ്പിക്കയും ചെയ്യും എന്ന ദാനിയേൽ ദീൎഘ ദൎശി പറഞ്ഞു. ആ മൂന്ന രാജ്യഭാരം വഹിച്ച അ നുഭവിക്കുന്നവൻ പാപ്പാ ആകുന്നു. അത്രയുമല്ല ന്യായപ്രമാണങ്ങളാകുന്ന പത്ത കല്പനയിൽ ര ണ്ടാം കല്പനയെ തീരുമാനം നീക്കിക്കളഞ്ഞതും ദൈ വത്തിന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ര ക്തം എല്ലാ പാപത്തിൽനിന്ന ശുദ്ധീകരിക്കുന്നു എന്ന വേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഭ ഹത്വമുള്ള ഉപദേശത്തെ ഉപേക്ഷിച്ചിരിക്കുന്ന തും വേദവാക്യങ്ങളെ ശോധന ചെയ്‌വിൻ എന്നു ള്ള മശിഹായുടെ കല്പനയെ വിരോധിച്ചിരിക്കു ന്നതും വിവാഹം ചെയ്യരുതെന്ന കല്പിച്ചിരിക്കു ന്നതും ആര? ദൈവത്തിന്റെ ആലയമായ ക്രി സ്ത്യാനി സഭയിൽ ഇരുന്നിട്ട താൻ ദൈവം ത ന്നെ എന്ന കാണിക്കുന്ന പാപത്തിന്റെ മനു ഷ്യനായവനും ചെറിയ കൊമ്പിനെ പോലെ ക്ര മേണ വൎദ്ധിച്ചിട്ട മൂന്ന രാജ്യങ്ങളെ വഹിച്ച അ നുഭവിക്കുന്നവനും സകലരുടെയും മീതെ ദിവ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/16&oldid=202404" എന്ന താളിൽനിന്ന് ശേഖരിച്ചത്