താൾ:CiXIV264.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ധികാരത്തെ അന്വെഷിക്കുന്നവനും അന്തിക്രി സ്തുവിന്റെ സകല അടയാളങ്ങളെയും വഹിച്ചി രിക്കുന്നവനുമായവൻ പാപ്പാ തന്നെ.

പാപ്പാമാരെ കുറിച്ച ചുരുക്കമായുള്ള ൟ ചരി ത്രം ബഹുമാനമുള്ള യൂസീബിയൂസിന്റെ പുസ്ത കത്തിലും ലത്തീൻ ഭാഷയിൽ എഴുതിയ റോമാ മാ ൎഗ്ഗക്കാരായ പ്രൻസീസപേജൈയും അന്തോനി പേജൈയും പാപ്ബ്രാക്കും മുരത്തോരും എന്നുള്ള വർ എഴുതിയ പുസ്തകങ്ങളിലും നോക്കിയാൽ വി വരമായിട്ട കാണാം.

വായനക്കാര നീ ഇപ്പോൾ വായിച്ചിരിക്കുന്ന തിനെ ഓൎക്ക.

൧ാമത. അപ്പോസ്തൊലന്മാർ എല്ലാവരും ത മ്മിൽ സമന്മാർ എന്ന പോലെ വിനയത്തോടെ നടക്കേണമെന്ന നമ്മുടെ കൎത്താവ അവരോട ക ല്പിച്ച കല്പന.

ഇതുകൊണ്ടും, അവരിൽ എല്ലാവനും പരിശു ദ്ധാത്മാവ ഒരുപോലെ കൈക്കൊണ്ടതിനാലും അ പ്പോസ്തൊലന്മാരിൽ ഒരുത്തന്നും ശേഷമുള്ളവരു ടെമേൽ ദിവ്യാധികാരം ഇല്ലാഞ്ഞു എന്ന നമുക്ക അറിയാം. ശുദ്ധമുള്ള പത്രോസിന്ന ശുദ്ധമുള്ള യാക്കോബിനെക്കാൾ എങ്കിലും, യോഹന്നാനെ ക്കാൾ എങ്കിലും ശേഷം പേരെക്കാൾ എങ്കിലും അ ധികം ഒട്ടും അധികാരം ഉണ്ടായിരുന്നില്ല.

൨ാമത. യേറുശലെമിലെ സഭ റോമാ സഭെക്ക‌ മുമ്പുള്ളതും ആദ്യം ഉണ്ടായതും ഏറ്റവും ബഹുമാ നിക്കപ്പെട്ടിരിക്കുന്നതും ആയ സഭയായിരുന്നു. എങ്കിലും അതിലെ മേല്പട്ടക്കാരൻ മറ്റുള്ള മേല്പട്ട ക്കാരുടെ മേൽ ദിവ്യാധികാരം ഒട്ടും അന്വെഷി ച്ചിട്ടില്ല.

൩ാമത. സകല മനുഷ്യരുടെ മേലും ദിവ്യാധി കാരം അന്വേഷിക്കുന്ന ഒരു ദുഷ്ട അധികാരി മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/17&oldid=202405" എന്ന താളിൽനിന്ന് ശേഖരിച്ചത്