താൾ:CiXIV264.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

തിനായിട്ടത്രെ റോമാ രാജ്യഭാരം നശിച്ചപ്പോൾ അത പത്ത പങ്കായിട്ട വിഭാഗിക്കപ്പെട്ട പത്ത രാജാക്കന്മാർ ഭരിച്ച വന്നു. പിന്നത്തേതിൽ ൟ പത്ത രാജാക്കന്മാരിൽ മൂന്ന പേരുടെ രാജ്യാധികാ രം പാപ്പായുടെ കൈയിൽ വീണിരിക്കുന്നു.

ഇത ഒക്കെയും സംഭവിക്കും എന്ന ദീൎഘദൎശി യായ ദാനിയേൽ മുമ്പിൽകൂട്ടി പറഞ്ഞിരുന്നു. ദാ നിയേൽ ൭ാം അദ്ധ്യായത്തിൽ നോക്കിയാൽ കാ ണാം. ആ ദീൎഘദൎശി കണ്ടതിനെയും അതിന്റെ അൎത്ഥത്തെയും എന്തെന്ന പറഞ്ഞു. അതെന്ത ന്നാൽ താൻ നാല മൃഗങ്ങളെ ദൎശനമായിട്ട കണ്ടു. അവയിൽ നാലാമത്തത മഹാ ഭയങ്കരമുള്ളതായി അതിന്റെ തലയിൽ പത്ത കൊമ്പുകൾ ഉണ്ടായി രുന്നു. പിന്നത്തേതിൽ അവയുടെ ഇടയിൽ മ റ്റൊരു ചെറിയ കൊമ്പ കരേറി. അതിന മുമ്പിൽ ആദ്യ കൊമ്പുകളിൽ മൂന്ന വേരുകളോട പറിക്ക പ്പെട്ടു. ൟ ചെറിയ കൊമ്പിൽ കണ്ണുകളും വലി യ കാൎയ്യങ്ങളെ സംസാരിക്കുന്ന വായും ഉണ്ടായി രുന്നു. ഇതിന്റെ താല്പൎയ്യം എന്തെന്ന ദീൎഘദൎശി പറയുന്നു. ആ നാലാമത്തെ മൃഗം ഭൂമിയിൽ നാ ലാമത്തെ രാജ്യവും ൟ രാജ്യത്തനിന്ന ഉള്ള പത്ത കൊമ്പുകൾ പത്ത രാജാക്കന്മാരും ആകുന്നു. അ വരുടെ ശേഷം മറ്റൊരുത്തൻ എഴുനില്ക്കും അ വൻ മുമ്പിലത്തവനിൽ വ്യത്യാസമുള്ളവനായിരി ക്കും അവൻ മൂന്ന രാജാക്കന്മാരെ കീഴടക്കുകയും ചെയ്യും.

പിന്നെയും അവൻ അത്യുന്നതനായവന വി രോധമായി വലിയ വാക്കുകളെ പറകയും അത്യു ന്നതനായവന്റെ ശുദ്ധിമാന്മാരെ ക്ഷയിപ്പിക്ക യും ചെയ്യും

ഇത ഒക്കയും സംഭവിച്ചിട്ടുണ്ടല്ലൊ. ഭൂമിയിൽ നാല മഹാ വലിയ രാജ്യങ്ങൾ ഉണ്ടായി. അവ


b

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/15&oldid=202403" എന്ന താളിൽനിന്ന് ശേഖരിച്ചത്