താൾ:CiXIV263.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

യിപ്പോയി ൟ ബുദ്ധി നിന്നിൽ ജനിച്ചുവൊ.

അബ്ദു. രാമൻ കുട്ടി താൻ വഷളായി പോകു
ന്നു. ഇനിക്ക ഒരു വാക്കുമില്ല നിങ്ങൾ കാണുന്ന
പ്രകാരം ചെയ്തോളൂ ഞാൻ പോകുന്നു എന്ന പീ
ടകക്കാരൻ പറഞ്ഞ എഴുന്നീറ്റ പോയതിന്റെ
ശെഷം.

നരസി. എന്ത എടാ ചൂളാമകനെ അബ്ദുള്ള
ചൊടിച്ച പോയി ഇനി പതിനഞ്ച ദിവസം ആ
സായ്പിന്റെ അടുക്കൽ പോയാൽ നീ ചേൎന്നുപോ
കും നിശ്ചയം നാളെ തുടങ്ങി പോകരുത പോ
യാൽ നിനക്ക അമ്മയും അച്ഛനും ഇല്ല എന്ന
ആണുയിട്ട പറയുന്നു നീ അകത്ത വരേണ്ട. ഇ
വിടെ ഇരി.

രാമ. അയ്യൊ ൟ വാക്ക കേട്ടിട്ട അച്ഛൻ ചൊ
ടിക്കുന്നു അബ്ദുള്ളയും ചൊടിച്ച പോയി അങ്ങാ
ടിയിൽ കൂടിയവരും സായ്പിനെ നാണം കെടുത്തി
ചിരിച്ച കലഹിച്ചുപോയി ൟ വാക്കു നന്നൊ വി
ടക്കൊ. ഇവിടെ പുലയർ വേടന്മാർ മുക്കോർ ൟ
കൂട്ടക്കാർ അല്ലാതെ മറ്റാരും ൟ വിശേഷം പ്രമാ
ണിക്കുന്നില്ല, അത എങ്ങിനെ; ഇത അറിയിക്കു
ന്നവർ നമ്മുടെ ജനങ്ങളെ പോലെ കള്ളം പറയു
ന്നവർ അല്ല സത്യ പ്രകാരം നടക്കുന്നു. അവൎക്ക
ബുദ്ധിയും വിദ്യയും ഉണ്ട എങ്കിലും ൟ അതി
ശയങ്ങൾ തന്നെ പരമാൎത്ഥം എന്ന ഉറെച്ചിരി
ക്കുന്നു തങ്ങളുടെ സുവിശേഷം ൟ രാജ്യക്കാരോ
ട അറിയിക്കേണ്ടുന്നതിന്ന ജന്മദേശത്തെയും മാ
താ പിതാക്കന്മാരെയും എല്ലാം വിട്ട വന്നിരിക്കു
ന്നു. ഇവർ വിശ്വസിക്കുന്നത നേരൊ നേരു
കേടൊ. ജനങ്ങൾ അവരെ എത്ര ദുഷിച്ചാലും
അവൎക്ക കോപം വരാതെ ശാന്ത മനസ്സ കാണു
ന്നൂണ്ട. നമ്മുടെ ആളുകളോട സത്യ വാക്ക സ്നേ
ഹത്തോട പറഞ്ഞാലും വളരെ ക്രുദ്ധിച്ച അപമാ
നിക്കുന്നു. ഏത മതം നല്ലത. ൟ മതമൊ, ആ മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/31&oldid=177748" എന്ന താളിൽനിന്ന് ശേഖരിച്ചത്