താൾ:CiXIV263.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

തമൊ ഞാൻ ബ്രാഹ്മണൻ അല്ലാത്തവനായിരു
ന്നാൽ പക്ഷെ ക്രിസ്ത്യാനി ആയി പോകും. അ
താ അവർ വരുന്നു സായ്പേ സലാം,

സായ്പ. രാമൻ കുട്ടി നീ ഇവിടെ ഇരുട്ടത്ത ത
നിച്ചിരിപ്പാൻ സംഗതി എന്ത ബഹുമാനപ്പെട്ട
അച്ഛൻ ശിക്ഷ കല്പിച്ചുവൊ?

രാമ. അയ്യാ അച്ഛൻ പറയുന്ന ഉപചാര വാ
ക്കൊന്നും പ്രമാണിക്കുരുത. അച്ഛനോട നിങ്ങളു
ടെ പ്രസംഗം പറകയാൽ എന്നോട വളരെ കോ
പിച്ചു. നിങ്ങളെ അധിക്ഷേപം പറഞ്ഞു. ഇനി
മേൽ ഞാൻ അവിടെ വരരുത എന്ന പ്രാകിക്കൊ
ണ്ട പറഞ്ഞു. ഇനി എന്ത ചെയ്യേണം.

സായ്പ. രാമൻ കുട്ടി അച്ഛൻ ഇന്ന വേണ്ടാ
എന്നും നാളെ പോ എന്നും പറയുമായിരിക്കും.

രാമ. അയ്യാ അങ്ങിനെ അല്ല ആണയിട്ട മുട
ക്കി ഇരിക്കുന്നു.

സായ്പ. അത ഇനിക്കും ദുഃഖം എങ്കിലും അ
ച്ഛൻ പറഞ്ഞ പ്രകാരം അനുസരിക്കേണം. അ
ച്ഛന്റെ കോപം ഉണ്ടായാൽ സ്നേഹത്തോട ഇരി
ദുഷിച്ചാൽ നീ അടങ്ങി പാൎക്കെണം ഇത തന്നെ
ദൈവ മാൎഗ്ഗം നീ വഴിപ്പെട്ടുകൊണ്ടാൽ അവർ വി
ചാരിച്ചുകൊള്ളും. നീ ഗ്രഹിച്ചിട്ടുള്ളത കരുതി പി
ടിച്ചുകൊണ്ടിരി. യേശുവിന്റെ കരുണ നിന്നോ
ട ഇരിക്കെട്ടെ. അതാ നിലാവുദിക്കുന്നു. ഞാൻ
പോകുന്നു. ദൈവം നിന്നെ രക്ഷിക്കേണമെ.

രാമ. സലാം അയ്യാ ഇനിക്ക ക്ലേശം ഉണ്ട.
സലാം.

നരസി. രാമ രാമ അകത്തുവാ ചോറ കാലമാ
യി വേഗം വാ.

രാമ. വരുന്നു.

J. P.


COTTAYAM:— Printed at the Church Mission Press. 1846.

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/32&oldid=177749" എന്ന താളിൽനിന്ന് ശേഖരിച്ചത്