താൾ:CiXIV263.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ച്ചവരുന്നുണ്ട. ൟ പത്തിരുവത വൎഷത്തിന്നകം
കോടി കോടി രൂപ്പിക ചിലവു ചെയ്തിരിക്കുന്നത
ൟ യേശു നാമത്തിനായിട്ട തന്നെ. ആ നാമ
ത്തെ എല്ലാവരോടും അറിയിക്കേണം എന്ന വെച്ച
എല്ലാവടവും ആളുകളെയും വേദ പുസ്തകങ്ങളെ
യും അയച്ച ചിലവുചെയ്യുന്നു. അത ദ്രവ്യത്തി
നായി ചെയ്യുന്നുവൊ. നമ്മാൽ അവൎക്ക എന്ത
വരവ, ആ രാജ്യക്കാരുടെ മതം എല്ലായ്പൊഴും അ
ങ്ങിനെ തന്നെ. ഞങ്ങൾ ൟ നാട്ടുകാൎക്ക വേണ്ടി
ചിലവുചെയ്യുമൊ.

നരസി. രാമ ആ ദേശക്കാർ അങ്ങിനെ ചെ
യ്തു കൊള്ളട്ടെ അവരുടെ മനസ്സ. അവൎക്ക ദൈ
വ ഭക്തി ഉണ്ടായിരിക്കും വെറുതെ ഇത്ര ചിലവ
ചെയ്യെണ്ടുന്നതിന വളരെ ഭക്തി വേണം ആ
പണം വാങ്ങിച്ച ദിവസം കഴിക്കുന്നവൎക്ക കൂട ഭ
ക്തി വേണമൊ.

രാമ. അപ്പാ ഒന്നു ചോദിക്കട്ടെ. ആ ദേശക്കാ
ൎക്ക മേൽ പറഞ്ഞ മനസ്സുണ്ടെങ്കിൽ വേറെ മന
സ്സുള്ളവരെ ൟ രാജ്യത്തിൽ അയക്കുമൊ. തങ്ങ
ളെ പോലെയുള്ളവരെ അയക്കും. അബ്ദുള്ള നി
ങ്ങൾ കാൎയ്യാദികളെ നടത്തുവാനായിട്ട വിശ്വസ്ത
ന്മാരെ അല്ലാതെ വേറെ ജനങ്ങളെ ദൂര രാജ്യത്തേ
ക്ക പറഞ്ഞയക്കുമൊ. അപ്പാ നിങ്ങളും പറയെ
ണം നിങ്ങൾ മദ്രാസിൽ ഒരു കാൎയ്യം തീൎക്കേണ്ടു
ന്നതിന്ന ഒരുത്തനെ നിയോഗിച്ച അയക്കേണ്ടി
വരികിൽ നല്ല പരിചയമുള്ളവനെ അല്ലാതെ ക
ണ്ട ആളുകളെ നിയോഗിക്കുമൊ. ആ വില്ലാത്തി
ക്കാർ ൟ നാട്ടിലുള്ളവൎക്ക വേണ്ടി ചെയ്യുന്ന ചില
വിന്ന നമ്മാൽ അവൎക്ക വരുന്ന ലാഭം എന്ത?
ലാഭം ഇല്ലെങ്കിൽ അവർ അയച്ച വന്നവർ ദ്രവ്യം
സമ്പാദിക്കേണ്ടുന്നതിന്ന വന്നിരിക്കുന്നു എന്ന
പറവാൻ സംഗതിയുണ്ടൊ.

നരസി. ഹോ. രാമ നിന്റെ മനസ്സ വഷളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/30&oldid=177747" എന്ന താളിൽനിന്ന് ശേഖരിച്ചത്