താൾ:CiXIV262.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 79

എന്ന പറഞ്ഞ ബാനൎജ്ജിയും സുകുമാരനും കൂടി
ഭക്ഷണത്തിന്നായി പോയി. ഭക്ഷണാനന്തരം അവർ
രണ്ടുപേരും മുകളിൽ ചന്ദ്രശാലയിൽ ചെന്നിരുന്ന കാ
റ്റു കൊള്ളുകയും അല്പം കഴിഞ്ഞപ്പോൾ മൂന്നാം നിലയി
ലുള്ള വലിയ ഒരു ഒഴിഞ്ഞ മുറിയിൽ വന്നിരിക്കുകയും
ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ

ചന്ദ്ര - അങ്ങേക്ക ചുരുട്ടൊ മറ്റൊ വേണ്ടതുണ്ടൊ?

സുകു - ചുരുട്ട എന്നല്ല പുകയില സംബന്ധിച്ച യാതൊ
ന്നും ഞാൻ ഉപയോഗിക്കുമാറില്ല.

ചന്ദ്ര - അതൊന്നും കൂടാതിരിക്കുന്നതാണ വളരെഉത്തമം.
എനിക്ക ഏതവിധവും ചുരുട്ട വലി കൂടാതെ കഴിയാ
ത്ത വിധത്തിലായി. ഞാൻ ആദ്യം നേരം പോക്കാ
യിട്ടാണ ൟ ചുരുട്ട വലി തുടങ്ങിയത. ഇപ്പോൾ അ
ത കൂടാതിരുന്നാൽ ദഹനത്തിന്നും ശോധനക്കും കുറെ
തരക്കേട കാണുന്നുണ്ട. അതുകൊണ്ട ഉപേക്ഷിപ്പാ
നും പ്രയാസം. അങ്ങേക്ക പുകല കൂടാതെ മുറുക്കുന്ന
തിന്ന ഏതയാലും വിരോധമില്ലല്ലൊ.

എന്ന പറയുമ്പോഴക്ക സീതാലക്ഷ്മി താംബൂലം
മുതലായ പദാൎത്ഥങ്ങളെല്ലാം ഒരു വെള്ളിത്തട്ടിൽ ആക്കി
സുകുമാരന്റെ പുരോഭാഗത്ത കൊണ്ടുവെച്ച അവിടെ
ത്തന്നെ നിന്നു. അപ്പോൾ അച്ശൻ പറക നിമിത്തം
സീതാലക്ഷ്മി ഫിഡിൽ എടുത്ത ഒന്നു രണ്ടു കൃതികൾ
വായിച്ചു. "ഇനി അങ്ങും കുറെ വായിക്ക്യാ. അച്ശ
ന്റെ പാരമ്പൎയ്യം നോക്കിയാൽ അങ്ങേക്ക സംഗീതം ന
ല്ലവണ്ണം അറിഞ്ഞിരിക്കണം" എന്ന ചന്ദ്രനാഥബാന
ൎജ്ജി പറഞ്ഞതിന്നുത്തരമായി സുകുമാരൻ "നേരം പോ
ക്കായി ചിലത പാടാമെന്നല്ലാതെ അങ്ങയെ കേൾപ്പി
പ്പാൻ തക്ക അറിവൊന്നും സംഗീതത്തിൽ ഇനിക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/99&oldid=193874" എന്ന താളിൽനിന്ന് ശേഖരിച്ചത്