താൾ:CiXIV262.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 ആറാം അദ്ധ്യായം

ല്ലാ എങ്കിലും ചിലത കേൾപ്പിക്കാം" എന്ന പറഞ്ഞ
എത്രയും ആദരവോടുകൂടെ അവളോട ഫിഡിൽ വാങ്ങി
നാട്ട ഗൗളം മുതലായ ചില ഘനരാഗങ്ങളും, തോടി
മുതലായ രക്തി രാഗങ്ങളും, ഒന്നു രണ്ടു കീർത്തനങ്ങളും,
വായിച്ചു നിൎത്തി. ഇത്രത്തോളം കഴിഞ്ഞപ്പോഴക്ക ത
ന്നെ സീതാലക്ഷ്മിക്ക സുകുമാരനിൽ അതിയായ ബഹു
മതി തോന്നി. "ഇനിയെല്ലാം നാളെയാക്കാം. ൟ
മാളിക മുഴുവനും അങ്ങയുടെ സ്വന്തം പോലെ ഉപയോ
ഗിച്ചു കൊള്ളുക. ഇതിൽ ഞാൻ കിടക്കുമാറില്ല. ഇത
എന്റെ ബന്ധുക്കളോ അങ്ങയെ പോലെയുള്ള സുഹൃ
ത്തുക്കളോ വന്നാൽ അവർ ഉപ്യോഗിക്കുന്നതാണ.
ൟ മാളികയിൽതന്നെയാണ പണ്ട അങ്ങയുടെ അച്ശനും
താമസിച്ചിരുന്നത" എന്ന പറഞ്ഞ ബാനൎജ്ജി മകളോടു
കൂടി താഴത്തിറങ്ങി പോകയും ചെയ്തു.

സുകുമാരനോട അവർ കാണിച്ച ആദരവും അ
തിനിമിത്തം സുകുമാരന അവരെക്കുറിച്ചുണ്ടായ ബഹു
മാനവും സ്നേഹവും സന്തോഷവും ഇത്രയെന്ന പറ
ഞ്ഞറിയിപ്പാൻ ഒട്ടും ഒരു എളുപ്പമല്ല.

ഇങ്ങിനെ സുകുമാരൻ ചന്ദ്രനാഥബാനൎജ്ജിയു
ടെ വൈശിഷ്ട്യമേറിയ ആ ഗൃഹത്തിൽ സകലജനവി
ശ്വാസപാത്രവും സൎവ്വജനവന്ദ്യനുമായി കുറഞ്ഞോരുകാ
ലം താമസിച്ചു. വിദ്വഛ്ശിരോമണികളായ സഹൃദയഹൃദ
യന്മാർ ഏതോരുനാട്ടിലാണ വിളങ്ങാതിരിക്കുന്നത?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/100&oldid=193876" എന്ന താളിൽനിന്ന് ശേഖരിച്ചത്