താൾ:CiXIV262.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 ആറാം അദ്ധ്യായം

ത്ത രോഗങ്ങൾകൂടി ആ ദേഹത്തിൽ കണ്ട തുടങ്ങും.
രോഗിയുടെ ദീനം ഇന്നതാണെന്നകൂടി അറിയാതെ
മിനുട്ടിന്ന മിനുട്ടിന്ന മരുന്ന മാറി കൊടുത്ത അവരെ
കൊല്ലും. മറ്റേക്കൂട്ടര മരുന്ന കൊടുക്കാതെ കൊല്ലും.
ൟകൂട്ടര മരുന്ന കൊടുത്തു കൊല്ലും. എന്താ ഭേദം? ഇതകൊ
ണ്ട നോക്കിയാൽ രണ്ട കൂട്ടരും തുല്യം. ഏത രോഗി
ക്ക വേണ്ടി മരുന്ന വാങ്ങിയൊ ആ രോഗി മരിച്ച
അടിയന്തരം കഴിയുന്നതിന്ന മുമ്പതന്നെ ഷാപ്പുകാരു
ടെ ആൾ പണത്തിന്ന വീട്ടിൽ പാടിരുന്ന ശകാരം
തുടങ്ങും. അപ്പോൾ വേറേയുള്ള ബുദ്ധിമുട്ടിന്റെ കൂ
ട്ടത്തിൽ കണ്ടത പണയംവെച്ച കടം വാങ്ങി ആ പാ
ട തൊലയ്ക്കാ എന്നല്ലെ വരൂ? ഇങ്ങിനെ ചിലർ പ്രാ
ഭവത്തിന്ന വേണ്ടിയും ചിലർ തത്വം അറിയാതേയും
ഇംഗ്ലീഷചികിത്സ ചെയ്ത ഒടുവിൽ ദീനം മാറാതെ
അപാരമായ പ്രാണ വേദനയോടുകൂടി മരിക്കുകയും
ചിലർ കടംകൊണ്ട കാട കയറുകയും ചെയ്തിട്ടുള്ളവർ
എത്ര അനവധിയുണ്ട? അതുകൊണ്ട എല്ലാറ്റിലും
യോഗ്യന്മാരും അയോഗ്യന്മാരും ഇല്ല്യെ? അധികമൊ
ന്നും പറവാനില്ല. ഇത്ര തിരക്കി പറഞ്ഞതകൊണ്ട
അങ്ങേക്ക മുഷിഞ്ഞുവായിരിക്കാം.

സുകു - ഇനിക്ക മുഷിവാൻ കാരണം വേണ്ടെ? കാരണം
കൂടാതെ കാൎയ്യം ഉത്ഭവിക്കുമൊ? പ്രകൃതം വന്നപ്പോൾ
എന്റെ മനസ്സിലുള്ളതിനെ പറഞ്ഞു എന്നല്ലെ ഉള്ളു?
നേരംപോക്കിൽ എന്തല്ലാം പറയും? അതുകൊണ്ടെല്ലാം
മുഷിയുവാൻ തുടങ്ങിയാൽ അവസാനമുണ്ടൊ?

ചന്ദ്ര - അതെല്ലാം പോട്ടെ, ഇനി നോക്ക താമസിച്ചിട്ടാ
വശ്യമില്ല. ഇത്ര ഭക്ഷിക്കേണമെന്നുണ്ടൊ? വെശപ്പി
ന്ന അനുസരിച്ച ഭക്ഷിച്ചാൽ മതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/98&oldid=193870" എന്ന താളിൽനിന്ന് ശേഖരിച്ചത്